HOME
DETAILS

ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി

  
backup
November 23 2017 | 01:11 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8

തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിരവധി ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാനും ചിലര്‍ക്ക് അധിക ചുമതലകള്‍നല്‍കാനുമാണ് തീരുമാനം. തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനു പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കും. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കും. രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതലയും നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായി ഡോ. ബി. അശോകിനെ നിയമിക്കും. സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി. വേണുഗോപാലിനു വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
എ. അജിത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയായി നിയമിക്കും. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെ അധിക ചുമതല നല്‍കും.
പുതുതായി ഐ.എ.എസ് ലഭിച്ച ഒന്‍പതു പേര്‍ക്ക് പുതിയ നിയമനങ്ങളായി. എസ്. ഷാനവാസിനെ ലോട്ടറീസ് വകുപ്പ് ഡയറക്ടറായി നിയമിക്കും.ബി. അബ്ദുല്‍ നാസറിനെ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മിഷണറായി നിയമിക്കും. ഡോ. ഡി. സജിത് ബാബുവിനെ അസാപ് സി.ഇ.ഒ ആയി നിയമിക്കും.ടി.വിസുബാഷിനെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറായും എം. അഞ്ജനയെ ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായുംനിയമിക്കും. ഡോ. പി.കെ ജയശ്രീയെ വിദ്യാഭ്യാസ മിഷന്‍ സി.ഇ.ഒ സ്ഥാനത്തും ഷീബ ജോര്‍ജിനെ വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായും നിയമിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  10 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  10 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  10 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  10 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  10 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  10 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  10 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  10 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  10 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  10 days ago