വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സ് ഇന്ന് തുടങ്ങും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്ടീവ് വിങ് സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തുന്ന വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന് കുറ്റിക്കാട്ടൂര്‍ യതീംഖാന കാംപസില്‍ ഇന്ന് തുടക്കം കുറിക്കും. അസര്‍ നിസ്‌കാരാനന്തരം സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി പതാക ഉയര്‍ത്തും.
തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വിവിധസെഷനുകളില്‍ ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി,അബ്ദുറഹീം ചുഴലി തുടങ്ങിയവര്‍ സംസാരിക്കും. വലിയുദ്ദീന്‍ ഫൈസി, ശഫീഖ് ദാരിമി തുടങ്ങിയവര്‍ മയ്യിത്ത്പരിപാലന പരിശീലനത്തിന് നേതൃത്വം നല്‍കും.
നാളെ രാവിലെ റഹ്മത്തുല്ലാ ഖാസിമി മൂത്തേടം ഉല്‍ബോധനം നടത്തും. ഫിസിക്കല്‍ ട്രെയിനിങിന് സലിം അനന്തായൂര്‍ നേതൃത്വം നല്‍കും. എട്ട് മുതല്‍ ഉച്ചക്ക് ഒന്നു വരെ വിവിധ കേന്ദ്രങ്ങളില്‍ സന്നദ്ധ സേവനം നടത്തും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ദുരന്ത നിവാരണ പരിശീലനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിശീലനത്തിന് അഗ്‌നിശമന സേനാ വിഭാഗം നേതൃത്വം നല്‍കും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആരോഗ്യം സെഷന്‍ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിഖായ മെഡിറ്റേഷന്‍, ഹെല്‍ത്ത് ഡിസ്‌കഷന്‍, ട്രോമാകെയര്‍ എന്നീ വിഷയങ്ങള്‍ പാണമ്പ്ര അബ്ദുറഹ്മാന്‍ ഫൈസി, ഡോ. അജ്മല്‍ റോഷന്‍ എന്നിവര്‍ അവതരിപ്പിക്കും. 26ന് രാവിലെ നടക്കുന്ന ആത്മീയത സെഷന് ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് നേതൃത്വം നല്‍കും. രാവിലെ 11ന് വിഖായ ആക്റ്റീവ് അംഗങ്ങളെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.
സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, പി. അശ്‌റഫ് തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."