സാമ്പത്തിക സംവരണം യുദ്ധപ്രഖ്യാപനം: മജീദ്
കോഴിക്കോട്: സംവരണത്തെ സാമ്പത്തികാടിസ്ഥാനത്തിലാക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പിന്നോക്ക, ദലിത് സമൂഹങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പിന്നോക്ക, ന്യൂനപക്ഷ, ദലിത് സാഹോദര്യ സമിതിയുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതി ഉറപ്പാക്കല്‍ ലക്ഷ്യമിടുന്ന സംവരണത്തെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായി ചുരുക്കിക്കെട്ടുന്നത് നീതി നിഷേധമാണ്.
പട്ടികജാതി, പട്ടിക വര്‍ഗത്തിന്റെ ദയനീയ സ്ഥിതിയിലാണ് ഭരണകൂടത്തിന് ആശങ്ക ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക, ന്യൂനപക്ഷ, ദലിത് സാഹോദര്യ സമിതി ചെയര്‍മാന്‍ കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എം.പി ഗോപി, കെ.കെ കൊച്ച്, കെ.എം സലീംകുമാര്‍, ഉമ്മര്‍ പാണ്ടികശാല, ടി.പി ഭാസ്‌കരന്‍, രമേശ് നന്മണ്ട, അഡ്വ. പ്രവീണ്‍ കൊണ്ടോട്ടി, സതീഷ് പാറന്നൂര്‍, പി.എം സുരേഷ് ബാബു, പി.ടി ജനാര്‍ദനന്‍ സംസാരിച്ചു. എം.ബി മനോജ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."