HOME
DETAILS
MAL
ജഡ്ജിയുടെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.എം
backup
November 23 2017 | 21:11 PM
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സി.പി.എം.
ദുരൂഹ സാഹചര്യത്തിലാണ് ജഡ്ജി മരിച്ചതെന്ന് വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍ ഇതിനുപിന്നിലുണ്ടായിരുന്ന ശക്തികളെ പുറത്തുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് സി.പി.എം ആവശ്യപ്പെട്ടു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. വിധി അനുകൂലമാകാന്‍ ജഡ്ജിക്ക് 100 കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന ആരോപണമാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."