HOME
DETAILS
MAL
മിലാന്‍, ആഴ്‌സണല്‍ അവസാന 32ല്‍
backup
November 25 2017 | 01:11 AM
ലണ്ടന്‍: വിയ്യാറല്‍, എ.സി മിലാന്‍, ആഴ്‌സണല്‍, റെഡ്ബുള്‍ സ്ലാസ്ബര്‍ഗ്, ലാസിയോ ടീമുകള്‍ യുവേഫ യൂറോപ്പ ലീഗ് പോരാട്ടത്തിന്റെ അവസാന 32ലേക്ക് കടന്നു. വിയ്യാറല്‍ 3-2ന് അസ്റ്റാനയെ പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സണലിനെ ജര്‍മന്‍ ടീം കൊളോണ്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് അട്ടിമറിച്ചു. അതേസമയം നേരത്തെ തന്നെ നേടിയ വിജയങ്ങളുടെ പിന്‍ബലത്തിലാണ് ആഴ്‌സണലിന്റെ മുന്നേറ്റം. ലാസിയോ- വിറ്റെസ്സെ പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചു. എ.സി മിലാന്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ആസ്ട്രിയ വിയനിനെ പരാജയപ്പെടുത്തി. എവര്‍ട്ടനെ അവരുടെ തട്ടകത്തില്‍ കയറി അറ്റ്‌ലാന്റ 5-1ന് വീഴ്ത്തിയതും ശ്രദ്ധേയമായി. ജര്‍മന്‍ ടീം ഹോഫെന്‍ഹെയിമിനെ 3-1ന് സ്‌പോര്‍ടിങ് ബ്രഗ അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."