HOME
DETAILS

മിസ്റ്റര്‍ പ്രധാനമന്ത്രി, അടിത്തറ ഇളകുകയാണ്; സാമ്പത്തിക തകര്‍ച്ചയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

  
backup
November 25 2017 | 06:11 AM

pm-modi-solely-responsible-for-economic-mess-says-congress

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുന്നതിനുള്ള ഏകകാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സ്റ്റാന്റേര്‍ഡ് ആന്‍ഡ് പുവര്‍ റേറ്റിങ്ങില്‍ മാറ്റം വരാത്ത സാഹചര്യത്തിലാണു വിമര്‍ശനം.

റേറ്റിങ് ഏജന്‍സികളുടെ സംശയാസ്പദമായ സര്‍ട്ടിഫിക്കറ്റുകള്‍ക്കടിയില്‍ അഭയം തേടുകയാണു കേന്ദ്രസര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ചയാണ് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്, രാജ്യത്തിന്റെ റേറ്റിങ് ഉയര്‍ത്തിയത്. ഏറ്റവും താഴ്ന്ന നിക്ഷേപഗ്രേഡായ 'ബിഎഎ 3'ല്‍നിന്ന് 'ബിഎഎ2' വിലേക്കായിരുന്നു മാറ്റം. ഇന്ത്യയുടെ സാമ്പത്തിക നില പോസിറ്റീവ് ആണെന്നതില്‍ നിന്നു 'സുസ്ഥിര'മെന്ന നിലയിലേക്കാണ് ഇപ്പോഴത്തെ റേറ്റിങ്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് റേറ്റിങ്ങില്‍ ഇന്ത്യ സ്ഥിതി മെച്ചപ്പെടുത്തിയല്ല. ഇതേത്തുടര്‍ന്നാണു വിമര്‍ശനം ഉയര്‍ന്നത്.

മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം ഇളകുകയാണ്. വഞ്ചിക്കപ്പെട്ടുവെന്നു ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജനങ്ങള്‍ സര്‍ക്കാരിനെ തരംതാഴ്ത്തി കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ പൊടുന്നനെ ഉണ്ടാക്കിയ ആശയക്കുഴപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പാളം തെറ്റിയെന്ന സൂചനയാണ് നല്‍കുന്നതെന്നും ശര്‍മ ട്വിറ്ററില്‍ കുറിച്ചു. ധാര്‍ഷ്ട്യം നിറഞ്ഞ നിഷേധ സ്വഭാവക്കാരനായി മോദി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി.ഡി.പി താഴേക്കു കൂപ്പുകുത്തിയതോടെ ഒട്ടേറെപ്പേര്‍ക്കു ജോലി നഷ്ടപ്പെട്ടു, വ്യവസായങ്ങള്‍ അടച്ചുപൂട്ടി. അസംഘടിത മേഖലയില്‍ 3.72 കോടി പേര്‍ക്കാണു തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. നിക്ഷേപനിരക്ക് ഏഴു ശതമാനമായി കുറഞ്ഞു. ക്രെഡിറ്റ് ഓഫ് ടേക്ക് ഫാളിങ് അറുപത്തിയഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. ഇത് റേറ്റിങ് ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago