കനകക്കുന്നില്‍ ചിങ്ങനിലാവിന് തുടക്കമായി
തിരുവനന്തപുരം: ജൈവകര്‍ഷകരും സംഘങ്ങളും ഒരുക്കിയ പഴങ്ങളും പച്ചക്കറികളും പൂക്കളും നിറഞ്ഞ കാര്‍ഷികോത്സവം ചിങ്ങനിലാവിന് കനകക്കുന്നില്‍ തുടക്കമായി.ഇന്നലെ ഡെപ്യൂട്ടി മേയര്‍ രാഖിരവികുമാര്‍ ഉദ്ഘാടനം ചെയ്തു.
ചലച്ചത്രതാരം അരിസ്റ്റോ സുരേഷ് മുഖ്യാതിഥിയായി. കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയും മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനും വീട്ടുവളപ്പില്‍ കൃഷിചെയ്യാന്‍ വേണ്ട സഹായങ്ങളും മേളയില്‍ ലഭ്യമാണ്. സന്ദര്‍ശകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ക്കു സൗജന്യ പച്ചക്കറിത്തൈകളും വിത്തുകളും നല്‍കും.
നറുക്കെടുപ്പിലൂടെ അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യപച്ചക്കറിത്തോട്ടവും ഒരുക്കി നല്‍കും. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് സന്ദര്‍ശക സമയം.മേള അടുത്തമാസം നാലിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."