അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കുരുന്നുകളുടെ സന്ദേശം
തിരുവനന്തപുരം: രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും വര്‍ഗീയതയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കുരുന്നുകളുടെ സ്വാന്തന്ത്ര്യദിന സന്ദേശം.
എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായി ഉണര്‍വ് സാംസ്‌കാരിക കൂട്ടായ്മയാണു പുതിയ തലമുറയില്‍ മതസാഹോദര്യവും ദേശീയബോധവും ഉണര്‍ത്തുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്വാതന്ത്ര്യദിന ചിന്തകള്‍ പകര്‍ത്താന്‍ വേദിയൊരുക്കിയത്. മ്യൂസിയം വളപ്പില്‍ സജ്ജമാക്കിയ ക്യാന്‍വാസില്‍ നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് വര്‍ഗീയത ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ രേഖപ്പെടുത്തിയത്. ക്യാന്‍വാസിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പിലേക്ക് അയച്ചുകൊടുത്തു.
പ്രമുഖ ലാപ്പറോസ്‌കോപ്പിക് ക്യാന്‍സര്‍ സര്‍ജനും ഉണര്‍വ് സാംസ്‌കാരിക കൂട്ടായ്മയുടെ പ്രസിഡന്റുമായ ഡോ. ബൈജു സേനാധിപന്‍ സ്വാതന്ത്ര്യദിന ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വാമി തപസ്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഉണര്‍വ് സാംസ്‌കാരിക കൂട്ടായ്മ സെക്രട്ടറി സുനില്‍ മാത്യു, വൈസ് പ്രസിഡന്റ് അഡ്വ. രാകേഷ് തമ്പാന്‍, നവാസ് റഷാദി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."