HOME
DETAILS

എം.വി ആറില്‍ നിന്ന് ജയരാജനിലേക്കുള്ള ദൂരം

  
backup
November 28 2017 | 01:11 AM

mvr-and-jayarajan-spm-today-articles

കതിരൂര്‍ ഗുരുക്കളുടെ നാട്ടില്‍ ജനിച്ചവര്‍ക്ക് അങ്കം ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അങ്കം നീളുകയാണെങ്കില്‍ പൂഴിക്കടകനും പ്രയോഗിക്കപ്പെടാം. അതിനുമുന്‍പു പെരുവിരല്‍കൊണ്ട് എതിരാളിയുടെ ബലം അറിയണമെന്നു മാത്രം.
എം.വി രാഘവനോളം തലയെടുപ്പുവരില്ലെങ്കിലും പാര്‍ട്ടിക്കുള്ളിലെ അങ്കം ഒരുപാടു കണ്ടയാളാണു പി.ജയരാജന്‍. കതിരൂര്‍ ഗുരുക്കളുടെ നാട്ടുകാരനായ ജയരാജനെ കടത്തനാടിന്റെ മാത്രമല്ല കേരളത്തിലെ തന്നെ കളരിയാശാനായാണ് അണികള്‍ കാണുന്നത്. 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ'യെന്ന ഗാനം പറയാതെപറയുന്നതും അതുതന്നെ.
കരുത്തനായ മുഖ്യമന്ത്രിക്കു കരുത്തനായ ആഭ്യന്തരമന്ത്രിയെന്ന വിശേഷണം പി.ജയരാജനു പരിവാര്‍പാളയത്തില്‍നിന്നു മാനസാന്തരപ്പെടുത്തിയെടുത്ത അമ്പാടിമുക്കിലെ നവസഖാക്കള്‍ പട്ടംചാര്‍ത്തി നല്‍കിയതാണ്. അര്‍ജുനനെപ്പോലെ വിളങ്ങിയ ജയരാജനോടൊപ്പം ആ സമയം തേരില്‍ ശ്രീകൃഷ്ണവേഷത്തില്‍ രക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു.
എന്നാല്‍, ഇന്നു സ്ഥിതി മാറിയിരിക്കുന്നു. സ്വന്തമായി പറന്നുയരാനുള്ള ചക്രവാളങ്ങള്‍ ജയരാജന്‍തന്നെ സൃഷ്ടിച്ചു. അതു പാര്‍ട്ടി അറിയാന്‍ വൈകിയെന്നു മാത്രം, ഐ.ആര്‍.പി.സി, കളരി, യോഗപരിശീലനം, ബദല്‍ ശോഭയാത്രകള്‍, പരിവാറുകാരെ മാനസാന്തരപ്പെടുത്തല്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജയരാജനെന്നാല്‍ പാര്‍ട്ടിയെന്ന സമവാക്യം കണ്ണൂരിലുണ്ടാക്കി. ലോകത്തിന്റെ ഏതുമുക്കില്‍നിന്ന് ഏതൊര് അനുഭാവിയും മിസ്‌കോളടിച്ചാല്‍ ഉടന്‍ തിരിച്ചുവിളിക്കാനുള്ള ജാഗ്രത ജയരാജന്‍ കാണിച്ചു.
കതിരൂരിലെ പടനായകനു പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍ ഇങ്ങനെയാണുണ്ടായത്. കണ്ണൂരില്‍ യുവത്വത്തിന്റെ ചോരതിളപ്പിക്കുന്ന നേതാവായി ഫഌക്‌സുകളിലും ചുവരുകളിലും ജയരാജന്‍ നിറഞ്ഞുനിന്നു.
നവമാധ്യമങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ ചൂടോടെ വിളമ്പാനുള്ള വേദികളായി ജയരാജനു പിറകെ അണിനിരന്ന സൈബര്‍വിങ് ഉപയോഗിച്ചു. പുതുതലമുറ സഖാക്കള്‍ നെഞ്ചിലേറ്റിയ നേതാവായി മാറാന്‍ ജയരാജന് ഏറെയൊന്നും പണിപ്പെടേണ്ടി വന്നില്ല.
അറ്റുതൂങ്ങിയ കൈയുമായി സംഘടനാപ്രവര്‍ത്തനം നടത്തുന്ന നേതാവ്, എ.ടി.എം കാര്‍ഡ് ഇതുവരെ ഉപയോഗിക്കാത്ത ത്യാഗി, പ്രതിരോധവഴിയില്‍ മക്കളെ ബോംബുമായി ഇറക്കിയ വീരപുരുഷന്‍ എന്നിങ്ങനെ ജയരാജനെ വാഴ്ത്തിപ്പാടാന്‍ ഒട്ടേറെ കാരണങ്ങളുണ്ടായി.
ആഡംബരജീവിതവും കമ്മ്യൂണിസ്റ്റുകള്‍ക്ക് അനഭിമതമായ രീതികളുമായി ധാര്‍ഷ്ട്യം മുഖമുദ്രയാക്കിയ ചില നേതാക്കളുമായി താരതമ്യം ചെയ്യാനുള്ള ഉരകല്ലായി അണികള്‍ക്കിടയില്‍ ജയരാജന്‍ മാറി. നേരത്തേ അവര്‍ക്കു ലാളിത്യത്തിന്റെ പ്രതീകമായി മാറിയതു വി.എസായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. മുത്തേ, കരളേ വി.എസേ എന്നു വിളിച്ചവരെല്ലാം ജയജയ ജയരാജായെന്നു പാടിത്തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തു പിടിമുറുക്കാന്‍ ശ്രമിക്കുന്ന പരിവാറിനെ പല്ലും നഖവുമുപയോഗിച്ചു ചെറുക്കുന്ന ജയരാജന്‍ കണ്ണൂരിലെ പ്രവര്‍ത്തകരുടെ കള്‍ട്ട് ഫിഗറായി മാറിക്കഴിഞ്ഞു.
ഇതിലുള്ള വീരാരാധനയുടെ അപകടം വൈകിയാണു തിരച്ചറിഞ്ഞതെങ്കിലും മുളയിലേ നുള്ളനാണു സംസ്ഥാനനേതൃത്വം ശ്രമിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പു കോഴിക്കോട് സി.പി.എം റാലിക്കിടെ സാക്ഷാല്‍ ഇ.എം.എസ് പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലേക്കു കയറിവന്ന എം.വി രാഘവനു ലഭിച്ച നീണ്ട കൈയടിയും മുദ്രാവാക്യം വിളിയും അദ്ദേഹത്തിനു വിനയായിരുന്നു. വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് കേളുവേട്ടന്‍ എം.വി ആറിനോട് അന്നു പറഞ്ഞു: 'ഇ.എം.എസ് നിന്നെ നോട്ടമിട്ടിട്ടുണ്ട്, സൂക്ഷിക്കണം'എന്ന്. ഇതാണ് തന്റെ പാര്‍ട്ടിക്കുള്ളിലെപുറത്തുപോക്കിന് എം.വി.ആര്‍ പിന്നീടു യഥാര്‍ഥ കാരണമായി പറഞ്ഞത്.
അന്ന് ഇം.എം.എസാണെങ്കില്‍ ഇന്നു മുഖ്യമന്ത്രി പിണറായിയും സംസ്ഥാന സെക്രട്ടറി കോടിയേരിയുമാണെന്നു മാത്രം. മുഖ്യമന്ത്രിക്കു ലഭിക്കാത്ത കൈയടി ജയരാജനു ലഭിച്ചതാണു പാര്‍ട്ടി സംസ്ഥാനസമിതിയെ പ്രകോപിച്ചതെന്നു പറയുമ്പോള്‍ കണ്ണൂരില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍, എം.വി.ആറിനെപ്പോലെ പാര്‍ട്ടിയെ നെഞ്ചുവിരിച്ചു നിന്നു നേരിടാന്‍ താന്‍ നില്‍ക്കില്ലെന്ന വ്യക്തമായ സൂചന ജയരാജന്‍ തന്നെ തന്നുകഴിഞ്ഞു. വളര്‍ത്തിയ പാര്‍ട്ടിക്കു ശാസിക്കാനും തിരുത്തിക്കാനുമുള്ള അധികാരമുണ്ടെന്ന പ്രസ്താവനയിലൂടെ അദ്ദേഹം ആ വഴിപൂര്‍ണമായും അടച്ചിട്ടുണ്ട്.
എന്നാല്‍, തിരുത്തേണ്ടതു തിരുത്തുമെന്നും കണ്ണൂരിലെ പാര്‍ട്ടി സി.പി.എം കേന്ദ്രകമ്മിറ്റിയുടെ കീഴില്‍ മറ്റെല്ലാം സ്ഥലങ്ങളിലെയുംപോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും പറയുമ്പോള്‍ അതിനുള്ളിലൊളിപ്പിച്ച കാരമുള്ളിന്റെ കുത്തു കൊള്ളേണ്ടിടത്തു കൊണ്ടേക്കും. ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിപദവി വിട്ടൊഴിയേണ്ടി വന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അനഭിമതനായി മാറിയിരിക്കുകയാണ്. പി.കെ ശ്രീമതിയുടെയും സ്ഥിതി ഇതുതന്നെ. സംസ്ഥാനസെക്രട്ടറിയായിട്ടും കോടിയേരി ബാലകൃഷ്ണനു തലശ്ശേരി എം.എല്‍.എ ഷംസീറുള്‍പ്പെട്ട ഏതാനും ചിലര്‍ മാത്രമേ അനുകൂലികളായിട്ടുള്ളൂ.
കണ്ണൂരിലെ പാര്‍ട്ടിയെന്നാല്‍ അന്നുമിന്നും പിണറായി വിജയന്‍ മാത്രമാണ്. പിണറായിയുടെ കരുത്ത് ജയരാജന്മാരും കണ്ണൂരിലെ പാര്‍ട്ടിയുമാണ്. ഇതില്‍ നെടുംതൂണായ പി.ജയരാജനാണ് ഇപ്പോള്‍ അപ്രീതിക്കു പാത്രമായിരിക്കുന്നത്.
പാര്‍ട്ടിയില്‍ പി.ജയരാജന്‍ കളി തുടങ്ങിയെന്ന വ്യക്തമായ സൂചനകള്‍ ഏരിയാസമ്മേളനങ്ങളില്‍ 'സപ്പോര്‍ട്ട് പി.ജെ'യെന്ന നിശബ്ദമായ മുദ്രാവാക്യത്തിലൂടെ മുഴങ്ങുന്നുണ്ട്. എന്നിരുന്നാലും പാര്‍ട്ടിക്കുള്ളില്‍നിന്നു പുറത്തുപോയി പടപൊരുതിയ എം.വി ആറിന്റെ പാത ജയരാജന്‍ ഒരിക്കലും പിന്തുടരുകയില്ല. പാര്‍ട്ടിക്കുളളില്‍നിന്നു പോരാടുന്ന വി.എസ് ശൈലി തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യത. ഒരുകാലത്തു വിഗ്രഹം ചുമക്കുന്ന കഴുതയെന്നു ജയരാജന്‍ വിശേഷിപ്പിച്ച വി. എസിന്റെ മാര്‍ഗംതന്നെ അദ്ദേഹം പിന്‍തുടര്‍ന്നാല്‍ ചരിത്രം കാത്തുസൂക്ഷിച്ച വലിയ തമാശകളിലൊന്നായി അതു മാറും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  37 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago