ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബോംബെ ഹൈക്കോടതി ജഡ്ജിമാര്‍
മുംബൈ: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌മോഹന്‍ ഹരികൃഷ്ണ ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബോംബെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഭൂഷണ്‍ ഗവായ്, ജസ്റ്റിസ് സുനില്‍ ഷുക്രെ.
ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും മുന്‍ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി ഷായും കോണ്‍ഗ്രസ്, സി.പി.എം നേതാക്കളും ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ലോയയെ ആശുപത്രിയില്‍ എത്തിച്ച രണ്ട് ജഡ്ജിമാരും ദുരൂഹതയില്ലെന്ന വാദവുമായി രംഗത്തെത്തിയത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവും സഹോദരിയും അറിയിച്ചതായി കാരവന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അമിത്ഷാ അടക്കമുള്ളവരുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന ആരോപണമുയര്‍ന്നത്.
2014 ഡിസംബര്‍ ഒന്നിന് നാഗ്പൂരിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബി.എച്ച് ലോയ മരിച്ചതെന്നാണ് പറയപ്പെടുന്നത്. ബോംബെ ഹൈക്കോടതി ജഡ്ജ് സ്വപ്‌ന ജോഷിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് നാഗ്പൂരിലെ ഹോട്ടലില്‍ ലോയ മരിക്കുന്നത്.
2014 നവംബര്‍ 30നാണ് വിവാഹത്തില്‍ പങ്കെടുക്കാനായി ലോയ നാഗ്പൂര്‍ രവി ഭവന്‍ ഗസ്റ്റ് ഹൗസില്‍ എത്തുന്നത്. പിറ്റേന്ന് പുലര്‍ച്ചെ നാലിന് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചെന്നാണ് പുറത്തുവന്ന വിവരം. നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന ചോദ്യം അപ്രസക്തമാണ്. കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നതാണ് വാസ്തവം. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജഡ്ജിമാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."