ബാര്‍ കോഴ: സി.ഡി പരിശോധനക്ക് ഒരു മാസം അനുവദിച്ചു
തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ ശബ്ദരേഖകള്‍ അടങ്ങിയ സി.ഡി പരിശോധിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അംഗീകരിച്ചു.
കേസന്വേഷണം പുതിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്നതായും വിജിലന്‍സ് നിയമോപദേശകന് കോടതിയെ അറിയിച്ചു.ശാസ്ത്രീയ രീതിയില്‍ തെളിയിക്കേണ്ടതിനാലാണ് സമയം ആവശ്യപ്പെടുന്നതെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ശ്യാംകുമാര്‍ നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന് മാത്രമാണ് കോടതിയില്‍ ഹാജരായത്. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മന്ത്രി വി.എസ്.സുനില്‍കുമാര്‍, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി.മുരളീധരന് എന്നിവരാണ് പരാതിക്കാര്‍.
മുന്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ പൂട്ടിയ 48 ബാറുകള്‍ തുറക്കാന്‍ മാണി അഞ്ചുകോടി ആവശ്യപ്പെട്ടന്നാണ് ബിജു രമേശിന്റെ ആരോപണം. കേസ് അടുത്തമാസം 29ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."