HOME
DETAILS

ഭീകരബന്ധം: പാകിസ്താന്റെ നിലപാടില്‍ മാറ്റമില്ലെന്ന് യു.എസ്

  
backup
November 30 2017 | 01:11 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

വാഷിങ്ടണ്‍: ഭീകരവാദവുമായുള്ള പാകിസ്താന്റെ ബന്ധങ്ങളില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് ജനറല്‍ ജോണ്‍ നിക്കോള്‍സണ്‍. ഭീകരവാദികളെ പിന്തുണക്കുന്നതിന് പാക്കിസ്താനെതിരേ യു.എസ് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി വിമര്‍ശനം നടത്തിയെങ്കിലും ഇതുവരെ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ജോണ്‍ നിക്കോള്‍സണ്‍ പറഞ്ഞു.
യു.എസ് പിന്തുണക്കുന്ന അഫ്ഗാനിലെ സര്‍ക്കാരിനെതിരേ ആക്രണം നടത്തുന്നവര്‍ക്ക് പാകിസ്താന്‍ സുരക്ഷിതത്വം നല്‍കുന്നു. കനേഡിയന്‍ ദമ്പതികളെ താലിബാന്‍ തടവില്‍ പാകിസ്താനുമായുള്ള സംയുക്ത സൈനിക നടപടിയിലൂടെ മോചിപ്പിച്ചത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി ജോണ്‍ നിക്കോള്‍സണ്‍ പറഞ്ഞു.
എന്നാല്‍ സുതാര്യവും നേരിട്ടുള്ളതുമായ ബന്ധം പാകിസ്താനോട് യു.എസ് തുടരുന്നുണ്ടെങ്കില്‍ അവരുടെ നിലപാടുകളില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഭീകരവാദം ഇല്ലായ്മ ചെയ്യാനായി നിലവിലെ നിലപാടുകളില്‍ നിന്നുള്ള മാറ്റം പാകിസ്താനില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ പാകിസ്താനെ ഉത്കണ്ഠ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ അക്രമണം നടത്താന്‍ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സുരക്ഷിത ഇടം നല്‍കുന്നുവെന്നാണ് യു.എസ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  12 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  12 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  12 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  12 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  12 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  12 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  12 days ago