വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവ് അറസ്റ്റില്‍
എടച്ചേരി: വീടുകളിലെ ജനല്‍ വഴി ഒളിഞ്ഞുനോക്കി സ്ത്രീകളെ ശല്യം ചെയ്യല്‍ പതിവാക്കിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എടച്ചേരി വെങ്കല്ലൂര്‍ സ്വദേശിയായ രാഹുല്‍ രാജ്(24) എന്ന യുവാവിനെയാണ് എടച്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്.
മാസങ്ങളായി ഇയാള്‍ പല വീടുകളിലും ഒളിഞ്ഞുനോട്ടവും വാതില്‍ മുട്ടി ശല്യം ചെയ്യലും പതിവാക്കിയിട്ട്. നേരത്തെ തന്നെ ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. പട്ടാളത്തില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന ഇയാള്‍ ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ വരാറുണ്ട്. നാട്ടിലുണ്ടാകുന്ന ദിവസങ്ങളിലാണ് ഇയാള്‍ ഇത്തരം അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് എടച്ചേരി എസ്.ഐ ഐ.ജി വിബിന് പറഞ്ഞു. കഴിഞ്ഞ ദിവസം എടച്ചേരിയില്‍ ഗൃഹപ്രവേശം നടന്ന വീട്ടില്‍ ഇയാള്‍ ഒളിഞ്ഞു നോക്കുന്നത് സി.സി.ടി.വി കാമറയില്‍ പതിഞ്ഞതോടെയാണു സംഭവത്തിനു പിന്നിലെ ആളെ വ്യക്തമായത്. വീട്ടുടമസ്ഥന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ പ്രതിയുടെ വീട്ടിലെത്തിയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എടച്ചേരി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."