നവം. 8 ജനാധിപത്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കരിദിനമെന്ന് മന്‍മോഹന്‍ സിങ്
സൂറത്ത്: നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ജനാധിപത്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നവംബര്‍ എട്ട് എന്ന ദിവസം കരിദിനമാണെന്ന് അദ്ദേഹം പറഞ്ഞു.
''എന്റെ പഴയകാല പശ്ചാത്തലം പറഞ്ഞ് രാജ്യത്തിന്റെ അനുകമ്പ പറ്റേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ മോദിയുമായി മത്സരത്തിനിറങ്ങാന്‍ ഞാന്‍ ചിന്തിക്കുന്നുമില്ല''- ചായവില്‍പ്പനയുടെ കാര്യം മോദി പറയുന്നതു പോലെ എന്തുകൊണ്ട് പഴയകഥകള്‍ പറയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ മന്‍മോഹന്‍ സിങ് പറഞ്ഞു.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിയ മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നോട്ട് നിരോധന ദിവസങ്ങളില്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മരിച്ചവരെയും അദ്ദേഹം ഓര്‍മ്മിച്ചു. നൂറിലധികം പേരാണ് നോട്ട് മാറാന്‍ വേണ്ടി ക്യൂ നിന്നു മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മന്‍മോഹന്‍സിങിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഏറ്റവും അഴിമതിയില്‍ കുളിച്ച സര്‍ക്കാരായിരുന്നു അദ്ദേഹത്തിന്റേതെന്നാണ് ജയ്റ്റ്‌ലി പറഞ്ഞത്.
ഈ മാസം ഒന്‍പത് മുതല്‍ 14 വരെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 18ന് പുറത്തുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."