HOME
DETAILS
MAL
മലയാളി താരങ്ങളുടെ കരുത്തുമായി ചെന്നൈ
backup
December 03 2017 | 01:12 AM
കോഴിക്കോട്: ഗോകുലം കേരള എഫ്.സിക്കെതിരായ ഐ ലീഗ് എവേ മത്സരത്തിന് ചെന്നൈ സിറ്റി എഫ്.സി ടീം കോഴിക്കോട്ടെത്തി.
ടീമില്‍ നാല് പേര് മലയാളികളാണ്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളി സുസേരാജാണ് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എഡ്വിനാണ്. മുന്‍ സന്തോഷ്ട്രോഫി താരങ്ങളാണ് ഇരുവരും. തിരുവനന്തപുരം സ്വദേശികളും ഏജീസ് ഗസ്റ്റ് താരങ്ങളുമായ ക്ലിന്റു, ഷാജി എന്നിവരും ടീമിലുണ്ട്.
സുന്ദരരാജനാണ് കോച്ച്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ആരോസിനോട് പരാജയപ്പെട്ട ടീം കോഴിക്കോട്ട് കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ശക്തരായ ടീമാണ് എതിരാളികളെന്ന് കോച്ചും ക്യാപ്റ്റനും പറഞ്ഞു. ഇന്നലെ വൈകിട്ട് ട്രെയിന്‍ മാര്‍ഗം കോഴിക്കോട്ടെത്തിയ ടീമിനെ സംഘാടകരും ജില്ലാ ഫുട്ബാള്‍ അസോസിയേഷന് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."