ഓഖി: നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടണ്ടായവര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. കലക്ടര്‍മാരുമായി ഇന്നലെ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
നഷ്ടപരിഹാരത്തുകയില്‍ കാലോചിതമായ മാറ്റംവരുത്തണം. ഇത്തരം കാര്യങ്ങള്‍ കലക്ടര്‍മാര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പാക്കണം. ക്യാംപുകളിലെ ശുചിത്വം പ്രധാനമാണ്. കുട്ടികള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കണം. കുട്ടികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. ക്യാംപുകള്‍ ശുചിയാക്കുന്നതിനു വേണമെങ്കില്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കാം. ദുരിതബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനവും ശുചീകരണവും നടത്തണം. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം.
വീടുകള്‍ക്കുണ്ടണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണം. ദുരിതാശ്വാസരംഗത്ത് ജില്ലാ ഭരണസംവിധാനങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്.
തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് തീരപ്രദേശങ്ങളിലുണ്ടണ്ടായത്. ഇതുസംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പൊന്നും ലഭിച്ചില്ല. അതാണ് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടണ്ടാക്കിയത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടണ്ട്. മത്സ്യത്തൊഴിലാളികള്‍ എവിടെ നിന്നൊക്കെ കടലില്‍ പോയിയെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഏതെങ്കിലും ഒരുകേന്ദ്രത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. സംഘമായി പോകുന്നവര്‍ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ നല്‍കണം. ഇത്തരം കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സംവിധാനമുണ്ടണ്ടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് കോഴിക്കോട്ടെത്തിയ ലക്ഷദ്വീപുകാര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് കോഴിക്കോട് കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലക്ഷദ്വീപുകാരെ സ്വന്തം നാട്ടുകാരെപ്പോലെ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."