HOME
DETAILS

ഐ.പി.എല്‍: ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിലേക്ക് മടങ്ങിയെത്തിയേക്കും

  
backup
December 07, 2017 | 1:56 AM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d

ന്യൂഡല്‍ഹി: വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പഴയ മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ അവസരം നല്‍കും. ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തിന് അംഗീകാരം നല്‍കിയത്. തീരുമാനം അനുകൂലമായതിനാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഏതാണ്ടുറപ്പായി കഴിഞ്ഞു. രണ്ട് കിരീട നേട്ടത്തിലേക്ക് ടീമിനെ നയിച്ച താരമാണ് ധോണി. ന്യൂഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇടക്കാല ഭരണ സമിതിയുമായി ഐ.പി.എല്‍ ഭരണ സമിതി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഐ.പി.എല്‍ ടീമുകളിലെ കളിക്കാരുടെ മൊത്തം കരാറുകള്‍ 2017ഓടെ അവസാനിച്ചതിനാല്‍ എല്ലാ താരങ്ങളും ലേലത്തില്‍ മടങ്ങിയെത്തും. എന്നാല്‍ ഓരോ ടീമിനും അഞ്ച് താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം നല്‍കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും ഇത്തരത്തില്‍ ടീമുകള്‍ക്ക് നിലനിര്‍ത്താം. ഒരു താരത്തേയും നിലനിര്‍ത്താന്‍ ടീമുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മൂന്ന് മാച്ചിങ് കാര്‍ഡുകള്‍ താര ലേല സമയത്ത് ലഭിക്കും.
ധോണിക്ക് പുറമേ ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയേയും നിലനിര്‍ത്തിയേക്കും. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രിത് ബുമ്‌റ, ഹര്‍ദിക്, ക്രുണല്‍ പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

National
  •  9 days ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  9 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  9 days ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  9 days ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  9 days ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  9 days ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  9 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  9 days ago