കാര്‍ഷിക രംഗത്തു പുത്തന്‍ രീതികള്‍ പരീക്ഷിക്കണം: മന്ത്രി
കണ്ണൂര്‍: കാര്‍ഷികവിളകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളെ മാത്രം ആശ്രയിച്ചു കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കാനാകില്ലെന്നും അതിനാല്‍ ഇവയില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പുത്തന്‍ രീതികള്‍ പരീക്ഷിക്കാന്‍ തയാറാകണമെന്നും മന്ത്രി ഇ.പി ജയരാജന്‍. കേരള കര്‍ഷകസംഘം ജില്ലാ പഠനക്ലാസ് കണ്ണൂര്‍ എ.കെ.ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് ഈ സര്‍ക്കാറിന്റെ നയമാണ്. കേരളത്തില്‍ കൃഷിഭൂമി അനുദിനം കുറഞ്ഞുവരികയാണ്. അതുകൊണ്ടു ഭക്ഷ്യോല്‍പന്നങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ അവയെല്ലാം കീടനാശിനി കലര്‍ന്നവയാണെന്നും ജൈവകൃഷിയുടെ അവബോധം വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ഒ.വി നാരായണന്‍ അധ്യക്ഷനായി. പനോളി വത്സന്‍, എം പ്രകാശന്‍, കെ.കെ ഈശ്വര്‍ സംസാരിച്ചു. ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാനായി ശേഖരിച്ച സഹായനിധി മന്ത്രി ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."