HOME
DETAILS
MAL
ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണത്തിനെത്തിയ സന്ന്യാസിക്കു നേരെ ആക്രമണം
backup
December 08 2017 | 08:12 AM
ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ സ്വാമിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. സ്വാമി നാരായണ്‍ ഗുരുകുലത്തിലെ ഭക്തിപ്രസാദ് എന്ന സ്വാമിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ഗുജറാത്തിലെ ജുനഗഡ് മേഖലയില്‍ വെച്ച് സ്വാമിയെ അജ്ഞാത സംഘം അക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സ്വാമി ആരോപിച്ചു. നാളെയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."