HOME
DETAILS

ഓഖി: 250 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി

  
backup
December 10 2017 | 23:12 PM

%e0%b4%93%e0%b4%96%e0%b4%bf-250-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3


കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിയ ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്.
കേരളത്തില്‍നിന്ന് 41 പേരും തമിഴ്‌നാട്ടില്‍നിന്ന് 189 പേരും അസം സ്വദേശികളായ 14 പേരും ഒഡിഷയില്‍നിന്ന് അഞ്ചുപേരും ആന്ധ്രയില്‍നിന്ന് ഒരു തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എല്ലാവരെയും സ്വദേശത്തേക്ക് തിരിച്ചയച്ചു. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു.
ദുരന്തബാധിതമേഖലയില്‍ ഞായറാഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു. ചെല്ലാനത്ത് 319 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ചു. 13ാം വാര്‍ഡില്‍ കേടുപാടുകള്‍ സംഭവിച്ച ആറു വീടുകള്‍ സംഘം കണ്ടെത്തി.
292 സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി. 278 ഒ.ആര്‍.എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 11 സെപ്റ്റിക് ടാങ്കുകള്‍ ശുചീകരിച്ചു. 211 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. 37 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 22 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വൈപ്പിനില്‍ മാലിപ്പുറം സി.എച്ച്.സിയുടെ നേതൃത്വത്തില്‍ 150 വീടുകള്‍ സന്ദര്‍ശിച്ചു. കേടുപാടുകള്‍ സംഭവിച്ച ഏഴ് വീടുകള്‍ സംഘം സന്ദര്‍ശിച്ചു. എട്ട് സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 60 സ്ഥലങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
തൊഴിലുറപ്പ് പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വൈപ്പിനില്‍ 1144 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 172 ടോയ്‌ലെറ്റുകള്‍ തകര്‍ന്നു. മൂന്ന് വീടുകളില്‍ അണുനശീകരണം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ്, ആശ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.


മൂന്നു മൃതദേഹംകൂടി ലഭിച്ചു


തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നലെ കോസ്റ്റ്ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍കൂടി ലഭിച്ചു. വൈപ്പിനില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെനിന്നും വിഴിഞ്ഞം തീരത്തുനിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കൊച്ചി തീരത്തിന് 100 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു മൃതദേഹം കൂടി തീരസംരക്ഷണ സേന കണ്ടെത്തി.
ഇതോടെ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. ദുരന്തത്തില്‍പെട്ട 2824 പേരെ കേരളത്തിലും 1600 പേരെ കേരളത്തിനു പുറത്തും ഇതുവരെ രക്ഷപ്പെടുത്തുകയുണ്ടായി. ഇനിയും കണ്ടെത്താനുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. മത്സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനയുടെ കപ്പലും വ്യോമസേനാ വിമാനവും തിരച്ചില്‍ നടത്തി. ചുഴലിക്കാറ്റില്‍പെട്ട് മടങ്ങിയെത്താത്തവര്‍ക്കായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഇന്നലെ പ്രാര്‍ഥനാദിനം ആചരിച്ചു. ദുരന്തനിവാരണസംവിധാനങ്ങള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പള്ളികളില്‍ വായിച്ച, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ സന്ദേശത്തില്‍ വിമര്‍ശിച്ചു.
എട്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഡി.എന്‍.എ പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്.


കടല്‍ ശാന്തം; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

കോഴിക്കോട്: ഗുജറാത്ത് തീരത്ത് ഓഖി അവസാനിച്ചതിനു പിന്നാലെ കൊല്‍ക്കത്ത തീരത്തെ ന്യൂനമര്‍ദത്തിന്റെ ശക്തിയും കുറഞ്ഞതോടെ കടല്‍ ശാന്തമായി. കഴിഞ്ഞ 10 ദിവസമായി കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പിന്‍വലിച്ചു. കേരളത്തിനും ലക്ഷദ്വീപിനും നല്‍കിയ മുന്നറിയിപ്പാണ് പിന്‍വലിച്ചത്. ഇതിനു പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സംഘടനയും കടല്‍ശാന്തമായെന്ന് അറിയിച്ചു. എന്നാല്‍, കേരള തീരത്തെ പുറം കടലില്‍ മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് 45 മുതല്‍ 55 കി.മി വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇതുമൂലം ആഴക്കടലില്‍ ചെറുബോട്ടുകള്‍ പോകുന്നത് വിലക്കി. 

ഇന്നലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം ഇനിയും തുടങ്ങിയിട്ടില്ല. കടല്‍ശാന്തമാണെങ്കിലും ഉള്‍ക്കടലില്‍ തിരയിളക്കം ഉണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
വടക്കന്‍ കേരളം, തെക്കന്‍ കേരളം, തെക്കന്‍ തമിഴ്‌നാട് തീരത്താണ് സാധാരണ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പോകുന്നത്. ഈ മേഖലയിലൊന്നും അപകടകരമായ സാഹചര്യമില്ലെന്നാണ് നോര്‍ത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീജ്യനല്‍ സ്‌പെഷലൈസ്ഡ് മിറ്ററോളജിക്കല്‍ സെന്റര്‍ അറിയിപ്പില്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago