ധാരണക്കു വിരുദ്ധമായി നേതൃമാറ്റം അംഗീകരിക്കില്ല: മോന്‍സ് ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയന സമയത്തെ ധാരണയ്ക്കു വിരുദ്ധമായ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ് വിഭാഗം നേതാവായ മോന്‍സ് ജോസഫ് എം.എല്‍.എ. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ കോട്ടയത്ത് ആരംഭിക്കാനിരിക്കെയാണ് പി.ജെ ജോസഫ് വിഭാഗം നയം വ്യക്തമാക്കിയിരിക്കുന്നത്. നേതൃസ്ഥാനങ്ങള്‍ സംബന്ധിച്ച് ലയന സമയത്ത് ധാരണ ഉണ്ടാക്കിട്ടുള്ളതാണ്. ഈ ധാരണ ലംഘിക്കാന്‍ സാധ്യമല്ലെന്നും മോന്‍സ് വ്യക്തമാക്കി. വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവുവന്നതുകൊണ്ടാണ് ഈ പദവി ജോസ് കെ. മാണിക്ക് നല്‍കിയത്. ഇതിനപ്പുറമുള്ള നേതൃമാറ്റം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പ്രവേശനത്തിന് ആധികാരികമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഏതു മുന്നണിയില്‍ പോയാലും നിയമസഭാ സീറ്റും ലോക്‌സഭാ സീറ്റും ആവശ്യപ്പെടും. യു.ഡി.എഫിലായാലും എല്‍.ഡി.എഫിലായാലും കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."