ഓഖി: തലസ്ഥാനത്ത് പ്രതിഷേധക്കടല്‍
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പ്രതിഷേധക്കടലായി തലസ്ഥാനം. ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ദുരന്തമേഖല സന്ദര്‍ശിക്കണമെന്നുമാവശ്യപ്പെട്ട് നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരം നിശ്ചലമായി.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത സംഘടിപ്പിച്ച മാര്‍ച്ച് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസെപാക്യം ഉദ്ഘാടനം ചെയ്തു.
ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്കുമുന്‍പേ അറിഞ്ഞിട്ടും ഗൗരവമായെടുക്കുകയോ തക്കസമയത്ത് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് സൂസെപാക്യം പറഞ്ഞു. സമയോചിതമായ നടപടിയുണ്ടായിരുന്നെങ്കില്‍ ഇത്രയേറെ ജീവഹാനി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതീകാത്മകമായി ശവപ്പെട്ടിയും പേറിയുള്ള മാര്‍ച്ചില്‍ മുദ്രാവാക്യങ്ങള്‍ക്കൊപ്പം നിലവിളികളും ഉയര്‍ന്നു.
ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."