ജയിക്കാന്‍ വേണ്ടി ഇങ്ങനെ വേണ്ടിയിരുന്നോയെന്ന് മോദിയോട് ശത്രുഘ്‌നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്താന്‍ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ അത്ഭുതാവഹമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പിയും സിനിമാതാരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ.
മോദിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് വ്യക്തമാക്കി പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്ന മറുസ്വരമാണ് സിന്‍ഹയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ജയിക്കാന്‍ വേണ്ടി മാത്രം അവിശ്വസനീയമായ കഥകള്‍ പറയരുതെന്ന് പറഞ്ഞാണ് അദ്ദേഹം മോദിയെ പരിഹസിക്കുന്നത്.
ബഹുമാനപ്പെട്ട സാര്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി, അതും പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം വേണ്ടിയിരുന്നോയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാല്‍ ആരുടേയും പേരെടുത്തുപറയാതെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതിനുപകരം നമ്മുടെ വാഗ്ദാനങ്ങളെപ്പറ്റിയും വികസന മോഡലിനെക്കുറിച്ചും സംസാരിക്കൂ.
തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാതെ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകട്ടെയെന്ന് മറ്റൊരു ട്വീറ്റില്‍ സിന്‍ഹ ഉപദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."