HOME
DETAILS
MAL
നീതിയില്ലെങ്കില്‍ ദലിതര്‍ ബുദ്ധമതം സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി
backup
December 14 2017 | 20:12 PM
മുംബൈ: ഹിന്ദുമതത്തില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെങ്കില്‍ എല്ലാ ദലിത് വിഭാഗങ്ങളും ബുദ്ധമതത്തിലേക്ക് മാറുകയാണ് നല്ലതെന്നും ഇതിനെ താന്‍ പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്താവാലെ. ബാബാ സാഹബ് അംബേദ്കര്‍ ഇക്കാര്യം തിരിച്ചറിഞ്ഞാണ് ബുദ്ധമതത്തിലേക്ക് മാറിയത്. തങ്ങള്‍ നേരിടുന്ന എല്ലാ അതിക്രമങ്ങളും ഇല്ലായ്മ ചെയ്യാന്‍ ദലിതര്‍ ബുദ്ധമതത്തിലേക്ക് മാറുകയാണ് ഏക പോംവഴിയെന്നും മന്ത്രി പറഞ്ഞു. ദലിതര്‍ക്കുനേരെ സവര്‍ണരില്‍ നിന്നുïാകുന്ന അക്രമം അവസാനിപ്പിക്കാനായിട്ടില്ലെങ്കില് തങ്ങള്‍ ബുദ്ധമതത്തിലേക്ക് മാറുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ഭീഷണിയെ അദ്ദേഹം ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."