HOME
DETAILS
MAL
backup
August 15 2016 | 00:08 AM
ജില്ലയിലെ
ഗുണ്ടാ അക്രമണങ്ങള്‍
അമര്‍ച്ച ചെയ്യണം:
യൂജിന്‍ മൊറേലി
തൃശൂര്‍: ജില്ലയിലെ വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ അക്രമണങ്ങളെ സംബന്ധിച്ച് പൊലിസ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ജനതാദള്‍(യു)ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി ആവശ്യപ്പെട്ടു.
തൃശൂരില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുവാനെത്തിയ പൊലിസ് സംഘത്തെയും ഗുണ്ടാസംഘം അക്രമിച്ചത് അതീവ ഗൗരവത്തോടെ കാണണം.
ജില്ലയിലെ കഞ്ചാവ്-മയക്കുമരുന്ന് വേട്ടകളിലെ പൊലിസിന്റെ പരാജയമാണ് ഗുണ്ടകളുടെ വിളയാട്ടത്തിന് ഒരു കാരണം.
കോടതി വെറുതെ വിട്ടാലും വിധി ഞങ്ങള്‍ നടപ്പിലാക്കുമെന്ന വിനാശകരമായ സന്ദേശമാണ് നാദപുരത്തെ സംഭവങ്ങളില്‍ കൂടി തെളിയുന്നതെന്നും യൂജിന്‍ മൊറേലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."