HOME
DETAILS

വിജയം വിനീതിലൂടെ: ഐ.എസ്.എല്‍ പോരാട്ടത്തില്‍ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

  
backup
December 15 2017 | 22:12 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2

കൊച്ചി: ഒടുവില്‍ മഞ്ഞപ്പട വിജയത്തീരത്തെത്തി. 23ാം മിനുട്ടില്‍ സി.ക വിനീത് ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ഐ.എസ്.എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം സമ്മാനിച്ചത്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്ത് എത്തി.
ഗോവയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് റെനെ മ്യൂളന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. പ്രതിരോധത്തില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെസ് ബ്രൗണ്‍ ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ പന്ത് തട്ടാനിറങ്ങി. പരുക്കേറ്റ ദിമിത്രി ബെര്‍ബറ്റോവിന് പകരമായാണ് ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി ബ്രൗണ്‍ എത്തിയത്. മധ്യനിരയില്‍ അരാറ്റ ഇസുമിക്ക് പകരം സിയാം ഹംഗലും ലോകന്‍ മെയ്‌തേയിക്ക് പകരം സി.കെ വിനീതും കളത്തിലെത്തി. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി. ആദ്യമായി കളിക്കാനിറങ്ങിയ വെസ് ബ്രൗണ്‍ ഹീറോ ഓഫ് ദ മാച്ചായി.

തുടക്കം വിയര്‍ത്തു
ആദ്യ പതിനഞ്ച് മിനുട്ടില്‍ വടക്കുകിഴക്കാന്‍മാരുടെ മുന്നേറ്റമായിരുന്നു കൊച്ചിയുടെ കളിത്തട്ടില്‍ കണ്ടത്. പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നന്നായി വിയര്‍ക്കേണ്ടി വന്നു. എന്നാല്‍ പതിയെ ബ്ലാസ്റ്റേഴ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. ആദ്യ നിമിഷത്തില്‍ അവസരം നോര്‍ത്ത്ഈസ്റ്റിന്. ബോക്‌സിന്റെ ഇടത് ഭാഗത്ത്‌നിന്ന് മാഴ്‌സീഞ്ഞോ പായിച്ച ഷോട്ട് കോര്‍ണര്‍ വഴങ്ങിയായിരുന്നു ഗോളി പോള്‍ റെചുബ്ക രക്ഷപ്പെടുത്തിയത്. കോര്‍ണറിനും അപകടം സൃഷ്ടിക്കാനായില്ല.
താളം കിട്ടാതെ ബ്ലാസ്റ്റേഴ്‌സ് വലഞ്ഞപ്പോള്‍ ഹൈലാന്‍ഡേഴ്‌സ് മനോഹര മുന്നേറ്റങ്ങളുമായി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. 18ാം മിനുട്ടില്‍ നോര്‍ത്ത്ഈസ്റ്റിന്റെ സെസാരിയോയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ എത്തിയ ആക്രമണം സന്ദേശ് ജിങ്കന്‍ ക്ലിയര്‍ ചെയ്തു. താളം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്‌സ് പതിയെ കളിയിലേക്ക് മടങ്ങിയെത്തി ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി.

തലകൊണ്ടടിച്ച് വിനീത്
ബ്ലാസ്റ്റേഴ്‌സ് പ്രേമികള്‍ പ്രതീക്ഷിച്ച ആ ഗോള്‍ സി.കെ വിനീതിലൂടെ സംഭവിച്ചു. 23ാം മിനുട്ടില്‍ വിനീത് സ്‌കോര്‍ ചെയ്തു. സ്വന്തം പകുതിയില്‍ നിന്ന് സന്ദേശ് ജിങ്കന്‍ തുടങ്ങി വച്ച നീക്കത്തിലൂടെ പന്ത് റിനോ ആന്റോയിലേക്ക് എത്തി. വലത് പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച് കയറിയ റിനോ അളന്നു മുറിച്ച് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സൂപ്പര്‍ ഹെഡ്ഡറിലൂടെ വിനീത് വടക്കുകിഴക്കന്‍ വലയിലേക്ക് തിരിച്ചു വിട്ടു. നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി ഗോളി ടി.പി രഹ്നേഷിന് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളു. ലീഡ് കിട്ടിയതോടെ പന്ത്രണ്ടാമനായ ഗാലറി ആര്‍ത്തിരമ്പി.
മുന്നില്‍ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് നിര ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. വെസ് ബ്രൗണും കറേജ് പെകുസനും ജാക്കിചന്ദും എണ്ണയിട്ട യന്ത്രം പോലെ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചതോടെ വടക്കുകിഴക്കന്‍ പ്രതിരോധം ആടിയുലഞ്ഞു. ഗോള്‍ വലയ്ക്ക് മുന്നില്‍ മിന്നുന്ന ഫോമിലായിരുന്ന ടി.പി രഹ്‌നേഷിന്റെ അത്യുഗ്രന്‍ സേവുകള്‍ ലീഡുയര്‍ത്താനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങളെ തടഞ്ഞു.
42ാം മിനുട്ടില്‍ നോര്‍ത്ത്ഈസ്റ്റിന് കനത്ത തിരച്ചടി നേരിടേണ്ടി വന്നു. ബോക്‌സിന് പുറത്ത് സിഫ്‌നിയോസിനെ കാലില്‍ വലിച്ച് നിലത്തിട്ടതിന് ടി.പി രഹ്നേഷിന് റഫറി അറുമുഖന്‍ റോവന്‍ ചുവപ്പ് കാര്‍ഡ് സമ്മാനിച്ചു. ഗോള്‍ എന്നുറപ്പിച്ച് പെകുസന്‍ മനോഹരമായി നല്‍കിയ പാസിനായി സിഫ്‌നിയോസ് പാഞ്ഞു കയറുന്നതിനിടെ രഹ്നേഷ് ബോക്‌സിന് പുറത്തേക്ക് പാഞ്ഞെത്തി കാലില്‍ പിടിച്ചു വലിച്ചിടുകയായിരുന്നു. ഇതോടെ പത്ത് പേരായി നോര്‍ത്ത്ഈസ്റ്റ് ചുരുങ്ങി. ഗോളിയായി രവികുമാര്‍ എത്തിയതോടെ ഹോളിചരണ്‍ നര്‍സാരിയെ നോര്‍ത്ത്ഈസ്റ്റ് തിരിച്ചുവിളിച്ചു.

പരുക്കന്‍ പകുതി
ഒരു ഗോളിന്റെ ലീഡ് പിടിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ചു. പത്ത് പേരായി ചുരുങ്ങിയതോടെ നോര്‍ത്ത്ഈസ്റ്റ് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. 55ാം മിനുട്ടില്‍ ലീഡ് ഉയര്‍ത്താനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമത്തിന് പോസ്റ്റ് വിലങ്ങു തടിയായി മാറി.
പിന്നാലെ ജാക്കിചന്ദിന്റെ അളന്നുമുറിച്ച ക്രോസ് പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ റിനോ ആന്റോ ശ്രമിച്ചെങ്കിലും ഹോസെ ഗൊണ്‍സാല്‍വസ് പന്ത് ബ്ലോക്ക് ചെയ്തു രക്ഷകനായി.
64ാം മിനുട്ടില്‍ ജാക്കിചന്ദിന്റെ ഷോട്ടും നോര്‍ത്ത്ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തി. ഇടയ്ക്ക് നോര്‍ത്ത്ഈസ്റ്റും ചില മുന്നേറ്റങ്ങളുമായി കളം പിടിക്കാന്‍ ശ്രമിച്ചെങ്കിലും ജിങ്കനും വെസ് ബ്രൗണും വിലങ്ങുതടിയായി. 71ാം മിനുട്ടില്‍ നോര്‍ത്ത്ഈസ്റ്റിന് കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒടുവില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വടക്കുകിഴക്കന്‍മാര്‍ക്ക് മേല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടി.


കാണികള്‍ മുഖം
തിരിച്ചപ്പോള്‍ ജയിച്ചു

കൊച്ചി: കളിക്കളത്തില്‍ ആവേശം ചോര്‍ന്നു പോയ കേരള ബ്ലാസ്റ്റേഴ്‌സിനെ കാണികളും കൈവിടുകയാണോ.
നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ പോരാട്ടം കാണാന്‍ ഇന്നലെ എത്തിയത് 33868 കാണികള്‍. പഴയ ആവേശവും ആരവവും സ്റ്റേഡിയത്തിന് പുറത്തും ഗാലറിയിലും കണ്ടില്ല. ഗോവയോട് 5-2 ന് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ ബ്ലാസ്റ്റേഴ്‌സിനോട് ഫാന്‍സിനും മടുപ്പ് തോന്നി തുടങ്ങി എന്നതാണ് ഇന്നലെ കാണികളുടെ വിട്ടുനില്‍ക്കലിലൂടെ ദൃശ്യമായത്.
ഹോം ഗ്രൗണ്ടില്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അമ്ര ടീം കൊല്‍ക്കത്തയോട് മത്സരിച്ചപ്പോള്‍ കളി കാണാന്‍ എത്തിയത് ഔദ്യോഗിക കണക്ക് പ്രകാരം 37462 കാണികളായിരുന്നു. അരലക്ഷത്തിലേറെ കാണികള്‍ അന്നുണ്ടായിരുന്നു. ജംഷഡ്പൂര്‍ എഫ്.സിക്കെതിരേ കളിച്ചപ്പോള്‍ ഗാലറിയില്‍ 36752 ആയിരുന്നു കാണികളുടെ എണ്ണം. മുംബൈ സിറ്റി എഫ്.സിക്കെതിരായ മൂന്നാം പോര് കാണാന്‍ എത്തിയത് 35392 പേരും.
ആദ്യ എവേ പോരില്‍ ഗോവയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി സ്വന്തം തട്ടകത്തില്‍ വടക്കുകിഴക്കന്‍മാര്‍ക്കെതിരേ പന്ത് തട്ടാനിറങ്ങിയപ്പോള്‍ കാണികള്‍ മുഖംതിരിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രേമികളുടെ കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാന്‍ഡ് ഇന്നലെയും സജീവമായിരുന്നുവെന്നത് ടീമിന് ആശ്വാസം പകരുന്നതാണ്.
അതിനിടെ ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേര്‍ന്ന് കൊച്ചി ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടൂറിസം ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ സ്റ്റേഡിയത്തിന് പുറത്തും ഗ്രൗണ്ടിലും ഫഌഷ് മോബ് അവതരിപ്പിച്ചു.
വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്ന മുളന്തുരുത്തി വെട്ടിക്കല്‍ സ്വാശ്രയ റിഹാബിലേറ്റഷന്‍ സെന്ററിലെ എട്ടംഗ അംഗ പരിമിതര്‍ ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാന്‍ എത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  21 days ago