സഊദി വനിതകള്‍ക്കും ഇനി ട്രാഫിക് പൊലിസില്‍ അവസരം
ജിദ്ദ: സഊദിയിലെ സ്ത്രീകളെ വൈകാതെ ട്രാഫിക് പൊലിസിന്റെ ഭാഗമാക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് പല സ്ഥലത്തും വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സഊദിയില്‍ വനിതകളുടെ ട്രാഫിക് പൊലിസ് വിഭാഗം രൂപീകരിക്കുന്നത്.
നിലവില്‍ സഊദിയിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും ജയില്‍ വകുപ്പിലുമാണ് വനിതകളുടെ പ്രാതിനിധ്യം ഉള്ളത്. ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ വനിതാ പൊലിസ് വിഭാഗം രൂപീകരിക്കാനാകും. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലൈസന്‍സുള്ള വനിതകളായിരിക്കും പരിശീലകര്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്ക് കൂടാതെ പുറത്തു നിന്നുള്ളവര്‍ക്കും ഇവിടെ ഡ്രൈവിംഗ് പഠിക്കാന്‍ അവസരം ഒരുക്കുന്നതാണ്.
സഊദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന ഇത്തരം പദ്ധതികളിലൂടെ സാമ്പത്തിക സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ വലിയ മുന്നേറ്റമാണ് രാജ്യം കൈവരിക്കുന്നത്. സിനിമ തിയേറ്ററുകള്‍ക്കുള്ള അനുമതി, വനിതകള്‍ക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഇതിലുള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."