HOME
DETAILS

ഇണങ്ങാത്ത കണ്ണികളും ഉത്തരമില്ലാ ചോദ്യങ്ങളും

  
backup
December 16 2017 | 23:12 PM

veendu-vicharam-inangatha-kannukalum-utharamilla-chodyangalum


ജിഷാവധക്കേസിലെ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മുന്‍പാകെ 'നിരപരാധിയെയാണു ശിക്ഷിക്കുന്ന'തെന്നാരോപിച്ച പ്രതിഭാഗം അഭിഭാഷകന്റെ നടപടിയെ ആദ്യമേ തള്ളിപ്പറയട്ടെ.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കും വാദത്തിനും ശേഷം കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി നിരപരാധിയാണെന്ന് അതേ കോടതിയില്‍ പരസ്യമായി പറയുന്നതു നിയമപരമല്ല. സ്വന്തം കക്ഷി നിരപരാധിയാണെന്നു ബോധ്യമുണ്ടെങ്കില്‍ അനാവശ്യപ്രസ്താവനകള്‍ ഒഴിവാക്കി മേല്‍ക്കോടതിയെ സമീപിക്കുകയാണു ശരിയായ മാര്‍ഗം.
അമീറിനു തൂക്കുകയര്‍ വിധിച്ച കോടതിയുടെ ഉത്തരവിനുശേഷം ''രാജ്യത്തെ കീഴ്‌ക്കോടതികളില്‍നിന്നു നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരാകുന്നു'' എന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞതാകട്ടെ നീതിപീഠത്തെ വെല്ലുവിളിക്കലാണ്.


'ജനങ്ങളെയും സര്‍ക്കാരിനെയും ഭയക്കുന്നതുകൊണ്ടാണു വേണ്ടത്ര തെളിവുകളില്ലാഞ്ഞിട്ടും വധശിക്ഷ വിധിച്ച'തെന്ന വാക്കുകള്‍ പ്രതിഭാഗത്തിന്റെ വികാരപ്രകടനമെന്നു വേണമെങ്കില്‍ ന്യായീകരിക്കാം. അതുകൊണ്ട്, പ്രതിഭാഗം അഭിഭാഷകന്‍ കാണിച്ചതു കോടതിയലക്ഷ്യമാണെന്ന പ്രോസിക്യൂഷന്റെ വിമര്‍ശനത്തെ കുറ്റപ്പെടുത്താനാവില്ല.


മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണു കോടതികള്‍ വിധി പറയുന്നതെന്നതിനാല്‍ അമീറിനെ ശിക്ഷിച്ച കോടതി വിധിയെ തള്ളിപ്പറയാനുമാകില്ല. അതേസമയം, മനസ്സില്‍ ദഹിക്കാതെ കിടക്കുന്ന ചില സംശയങ്ങള്‍ ഇവിടെ പങ്കുവയ്ക്കാതിരിക്കാന്‍ വയ്യ.


മനസ്സില്‍ ഇപ്പോഴും തികട്ടിവരുന്നത് ജിഷയുടെ സഹപാഠികളുടെ വാക്കുകളാണ്. അമീര്‍ കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചശേഷം, അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ അവരുടെ മനസ്സിനുള്ളില്‍ ഇണങ്ങാതെ നില്‍ക്കുന്ന കണ്ണികളുടെയും ഉത്തരമില്ലാ ചോദ്യങ്ങളുടെയും ബഹിര്‍സ്ഫുരണമുണ്ടായിരുന്നു.
'അമീറിനെ തൂക്കിലേറ്റിയാലും ജയിലിലടച്ചാലും യഥാര്‍ത്ഥ കുറ്റവാളി അടുത്ത ഇരയെത്തേടി നടക്കുന്നുണ്ടാവാ'മെന്നാണു ജിഷ പഠിച്ച എറണാകുളം ഗവ. ലോ കോളജിലെ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ഒരു മാധ്യമത്തോടു പ്രതികരിച്ചത്. ഈ വാക്കുകളും പുതുതലമുറയുടെ വികാരപ്രകടനമെന്നു തള്ളിപ്പറയുന്നവരുണ്ടാവാം. ശാസ്ത്രീയ തെളിവുകളേക്കാള്‍ വിശ്വസനീയമല്ലല്ലോ നിയമം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ഊഹങ്ങള്‍.


പക്ഷേ, ഈ കുട്ടികളെ അങ്ങനെയങ്ങു തള്ളിക്കളയാന്‍ കഴിയുമോ. അവര്‍ രംഗത്തെത്തിയില്ലായിരുന്നെങ്കില്‍ ഇന്നു ജിഷയുടെ മരണം വെറുമൊരു ചരമവാര്‍ത്തയായി അവശേഷിക്കുമായിരുന്നു. കോടതിവിധി വന്നശേഷം തങ്ങളാണ് ഈ കേസ് കുത്തിപ്പൊക്കി പ്രതിക്കു ശിക്ഷവാങ്ങിക്കൊടുത്തതെന്നു മേനി നടിക്കുന്ന ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും തങ്ങളുടെ മിടുക്കിന്റെ ഫലമായാണു കേസ് തെളിയിക്കാനായതെന്നു പറയുന്ന പൊലിസ് മേധാവികളുമൊക്കെയുണ്ട്.


എന്നാല്‍, ജിഷയുടെ മരണം നടന്നു ദിവസങ്ങള്‍ കഴിഞ്ഞു മാത്രം ആ വിവരം അറിഞ്ഞു സഹപാഠികളെത്തുമ്പോള്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ലെന്ന മട്ടിലായിരുന്നു ആ നാടും നാട്ടുകാരും പൊലിസുകാരും രാഷ്ട്രീയക്കാരുമെല്ലാം. അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടി അതിക്രൂരമായാണു കൊലചെയ്യപ്പെട്ടതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമായിട്ടും ഒരു വേവലാതിയും ആരുടെയും മുഖത്തു കണ്ടില്ലെന്നാണ് അന്ന് ആ കുട്ടികള്‍ പറഞ്ഞത്.


അസാധാരണത്വം തോന്നിപ്പിക്കുന്ന എന്തു സംഭവം എവിടെയുണ്ടായാലും ഓടിക്കൂടി വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയായില്ല. മാധ്യമപ്രവര്‍ത്തകരെ പൊലിസ് അങ്ങോട്ട് അടുപ്പിച്ചില്ലെന്നാണു വാര്‍ത്ത വരാതിരിക്കാന്‍ കാരണമായി കഴിഞ്ഞദിവസം ഒരു മാധ്യമം എഴുതിയ ന്യായീകരണം. നൂറുകൂട്ടം വനിതാസംഘടനകളും വനിതാകമ്മിഷനുമൊക്കെയുള്ള ഈ നാട്ടില്‍ സംഭവസ്ഥലത്തേയ്ക്ക് അവയുടെ പ്രതിനിധികളാരും എത്തിനോക്കിയില്ല.


ലോ കോളജ് വിദ്യാര്‍ഥികള്‍ 'പീപ്പിള്‍സ് വോയ്‌സ് 'എന്ന പേരില്‍ സമര സംഘടന രൂപീകരിച്ചു പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോഴാണു സാവധാനത്തില്‍ ഓരോരുത്തര്‍ അതിനൊപ്പം ചേരുന്നത്. അതിനുശേഷമാണു പൊലിസ് നടപടികള്‍ ഊര്‍ജിതമാക്കുന്നത്. അന്ന് സമരത്തിനു നേതൃത്വം നല്‍കിയ കുട്ടികളാണു പറയുന്നത്, 'പ്രക്ഷോഭത്തിനിടയില്‍ ജിഷയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ സൂചനകളുമായി യോജിക്കുന്നതല്ല ഇതര സംസ്ഥാന തൊഴിലാളിയുടെ അറസ്റ്റ് ' എന്ന്.
അതു കുട്ടികളുടെ വികാരാവേശമായി നമുക്കു തള്ളിക്കളയാം.
എങ്കിലും നിഷ്പക്ഷമായി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉത്തരം കിട്ടാതെ നിലനില്‍ക്കുന്ന ചില ചോദ്യങ്ങളും ഇണങ്ങാതെ നില്‍ക്കുന്ന ചില കണ്ണികളുമില്ലേ.


എന്തിനാണ് പൊലിസ് ഈ സംഭവം മൂന്നുദിവസം മാധ്യമങ്ങളില്‍നിന്നു മറച്ചുവച്ചത്. ഈ മരണം സ്വാഭാവികമല്ലെന്നും വെറുമൊരു ദുരൂഹമരണം പോലുമല്ലെന്നും ആ ദൃശ്യം കണ്ട ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു. പിന്നീട് പുറത്തുവന്ന വിവരമനുസരിച്ചു കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. രഹസ്യഭാഗങ്ങള്‍ കുത്തിക്കീറിയ നിലയിലായിരുന്നു. ആ മുറിവിലൂടെ കുടല്‍മാല പുറത്തു ചാടിയ നിലയിലായിരുന്നു. അത്തരമൊരവസ്ഥയില്‍ മൃതദേഹം കണ്ടാല്‍ അതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരാതെ മൂടിവയ്ക്കാനാണോ പൊലിസ് ശ്രമിക്കേണ്ടത്. നമ്മുടെ നാട്ടില്‍ നടന്ന കൊലപാതകങ്ങളുടെ വിവരങ്ങളെല്ലാം വ്യക്തമായി മാധ്യമങ്ങളെ അറിയിക്കാറാണല്ലോ പൊലിസ് ചെയ്യാറുള്ളത്.


'സംഭവം നടന്ന ദിവസം രാത്രി ഒന്‍പതു മണിയോടെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും വീടിനടുത്തേയ്ക്ക് പോകാനോ മൃതദേഹം കാണാനോ പൊലിസ് അനുവദിച്ചില്ലെ'ന്നാണു ഒരു പത്രത്തില്‍ അതിന്റെ പ്രാദേശികലേഖകന്‍ എഴുതിയത്. മരണം ആത്മഹത്യയോ കൊലപാതകമോ എന്നു പോലും കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ പറയാനാകൂ എന്നായിരുന്നു പൊലിസിന്റെ പ്രതികരണമെന്നും ലേഖകന്‍ എഴുതി.


മാധ്യമപ്രവര്‍ത്തകര്‍ പിറ്റേന്നും സംഭവസ്ഥലത്തെത്തി. അപ്പോഴും ഇന്‍ക്വസ്റ്റിന്റെ പേരു പറഞ്ഞ് അവരെ അടുപ്പിച്ചില്ല. തെളിവുകള്‍ നശിക്കാതിരിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നു പൊലിസ് പറയുമെന്ന് ഊഹിക്കാം. എന്നാല്‍, പിന്നീട് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത് ഏറ്റവും വിചിത്രമായ നടപടിയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം അന്നു രാത്രിയില്‍ത്തന്നെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു!
നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നു പൊലിസിനു വ്യക്തം. പ്രതിയെക്കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടുമില്ല. എന്നിട്ടും, എന്തെങ്കിലും കാരണത്തിന്റെ പേരില്‍ റീപോസ്റ്റ്‌മോര്‍ട്ടം വേണമെങ്കില്‍ അതിനുള്ള സാധ്യതപോലും ഇല്ലാതാക്കി മൃതദേഹം ദഹിപ്പിക്കാന്‍ ആര്‍ക്കായിരുന്നു ധൃതി. ആര്‍ക്കെങ്കിലും അങ്ങനെ നിഗൂഢതാല്‍പ്പര്യമുണ്ടെങ്കില്‍ അതു തടയേണ്ട പൊലിസ് എന്തു കൊണ്ടു തടഞ്ഞില്ല.
രതിവൈകൃതത്തിന് അടിമയാണെന്നു പറയപ്പെടുന്ന വെറുമൊരു അന്യസംസ്ഥാനതൊഴിലാളിക്കുവേണ്ടിയാണു വാര്‍ത്ത മൂടിവയ്ക്കാനും മൃതദേഹം സംസ്‌കരിക്കാനും പൊലിസ് ശ്രമിച്ചതെന്നു നമ്മള്‍ വിശ്വസിക്കേണ്ടതെങ്കില്‍ അതു വിശ്വസിക്കാം. എന്നാല്‍, അങ്ങനെ നിയമരഹിതമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികാരികള്‍ തയാറാകേണ്ടതല്ലേ.
കൊലനടന്നതിനു തൊട്ടുപിന്നാലെ മാധ്യമങ്ങളില്‍ പല ഊഹാപോഹങ്ങളും പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതിലെല്ലാം ഉന്നതരായ ചിലരുടെ പേരുകളും ഉണ്ടായിരുന്നു. അവയെല്ലാം വെറും കഥകളായിരുന്നുവെന്നു പൊലിസ് കോടതിക്കു മുമ്പാകെ നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്കും 'വിശ്വസി'ക്കാം.
എല്ലാവരും ഒരേ സ്വരത്തില്‍ പാടുമ്പോള്‍ അപശബ്ദം പുറപ്പെടുവിക്കരുതല്ലോ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി

Kerala
  •  18 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  18 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  18 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  18 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  18 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  18 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  18 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  18 days ago