ഓഖി: രണ്ട് മൃതദേഹം കൂടി കണ്ടെത്തി
ഫറോക്ക്: ഓഖി ദുരന്തത്തില്‍പ്പെട്ടു കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം പുറം കടലില്‍ നിന്നു നാവികസേന കണ്ടെത്തി. നാവികസേനയുടെ തെരച്ചിലിനിടെ പൊന്നാനി തീരത്തുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ ഐ.എന്‍.എസ് സുഭദ്ര എന്ന കപ്പലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബേപ്പൂര്‍ പുറം കടലില്‍വച്ചു നാവികസേന മൃതദേഹങ്ങള്‍ മറൈന്എന്ഫോഴ്സ്മെന്റിനു കൈമാറി.
മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ രക്ഷാബോട്ടായ ഗോള്‍ഡനില്‍ വൈകിട്ടു ആറരയോടെ മൃതദേഹങ്ങള്‍ ഫിഷിങ് ഹാര്‍ബറിലെത്തിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതോടെ ഓഖി ദുരന്തത്തില്പ്പെട്ടുകാണാതായ 21 പേരുടെ മൃതദേഹങ്ങളാണ് കോഴിക്കോട് സമുദ്രപരിധിയില്‍ കണ്ടെത്തി കരയ്ക്കെത്തിച്ചത്.
നേവിയുടെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തെരച്ചില്‍ ഇന്നും തുടരും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, എ.ഡി വി.കെ രഞ്ജിനി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ. എസ്.എസ്.സുജിത്ത്, ബേപ്പൂര്‍ എസ്.ഐ റമീസ് കെ.ഹാരിസ് എന്നിവര്‍ ഹാര്‍ബറിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."