നിലപാടു കടുപ്പിച്ച് സി.പി.ഐ; മാണിയുടെ വരവില്‍ ജെ.ഡി.എസിനും എതിര്‍പ്പ്
തിരുവനന്തപുരം: സി.പി.ഐ നിലപാടു കടുപ്പിക്കുകയും ജെ.ഡി.എസ് എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തതോടെ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള മാണിയുടെ നീക്കത്തിനു തിരിച്ചടി. സി.പി.എം അനുകൂല നിലപാടു സ്വീകരിക്കുന്നുണ്ടെങ്കിലും ഇടതുമുന്നണിയില്‍ അതിന് അംഗീകാരം ലഭിച്ചേക്കില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഏതെങ്കിലും മുന്നണിയില്‍ ചേരുമെന്ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനത്തില്‍ പ്രഖ്യാപിച്ച മാണി, പിണറായി സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അനുകൂലിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇടതുമുന്നണിയോടുള്ള താല്‍പര്യത്തിന്റെ പ്രഖ്യാപനമായാണ് ഇതു വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ നിലപാട് കടുപ്പിച്ചത്. ഇടതു കാഴ്ചപ്പാടുകളോട് അനുകൂല നിലപാടുള്ളവരെയാണ് മുന്നണിക്ക് ആവശ്യമെന്നും മുന്നണി വിട്ടുപോയവര്‍ മാത്രം മതിയെന്നുമാണ് കാനം പറഞ്ഞത്.
ഇതിനിടയില്‍ ജെ.ഡി.എസും മാണിക്കെതിരായ നിലപാടുമായി രംഗത്തു വന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ഏറ്റവുമധികം പ്രചാരണായുധമാക്കിയത് മാണിക്കെതിരായ കോഴക്കേസാണെന്നും അതുകൊണ്ട് മാണിയെ കൂടെ നിര്‍ത്തുന്നത് മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടി നേതാക്കള്‍ ഈ നിലപാട് ഇന്നലെ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇതോടെ മാണിയുടെ പ്രവേശനത്തിന് മുന്നണിയില്‍ അംഗീകാരം ലഭിക്കാനുള്ള സാധ്യത മങ്ങുകയാണ്. ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് ധാരണിലെത്തിയിരുന്നു. എന്നാല്‍ ഘടകകക്ഷികളില്‍ നിന്നുള്ള എതിര്‍പ്പിന്റെ സാഹചര്യത്തില്‍ സി.പി.എം ഇക്കാര്യം മുന്നണി യോഗത്തില്‍ അവതരിപ്പിക്കാനിടയില്ല.
അതേസമയം, എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യുവിനെ മുന്നണിയിലേക്കു തിരിച്ചുകൊണ്ടുവരുന്ന കാര്യം എല്‍.ഡി.എഫ് യോഗത്തിന്റെ പരിഗണനയ്ക്കു വരും. വീരേന്ദ്രകുമാറിന്റെ തിരിച്ചുവരവിന് സി.പി.ഐ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ജെ.ഡി.എസിനും വിയോജിപ്പില്ല. അതിന് ഇരു പാര്‍ട്ടികളുടെയും ലയനമടക്കം സിപി.എം മുന്നോട്ടുവയ്ക്കുന്ന ഉപാധികളോടാണ് അവര്‍ക്കു വിയോജിപ്പ്. ഇക്കാര്യം മുന്നണി യോഗത്തില്‍ ഉന്നയിക്കാനാണ് ജെ.ഡി.എസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."