വോട്ടിങ് യന്ത്രം കേടുവന്നിട്ടില്ലെങ്കില് ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടും: ഹാര്‍ദിക്
അഹമ്മദാബാദ്: ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നിട്ടില്ലെങ്കില് ഗുജറാത്തില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് പട്ടീദാര്‍ അനാമത് ആന്ദോളന് നേതാവ് ഹാര്‍ദിക് പട്ടേല്‍.
ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ബി.ജെ.പി പരാജയപ്പെടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പിനുപിന്നാലെ പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ ബി.ജെ.പിക്ക് അനുകൂലമെന്ന പ്രഖ്യാപനം പൂര്‍ണമായും പരാജയപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 102 സീറ്റുമുതല്‍ 150 സീറ്റുകള്‍ വരെ നേടി ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞു.
യന്ത്രങ്ങള്‍ കേടായിട്ടില്ലെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ നാണം കെട്ട തോല്‍വിയായിരിക്കും ബി.ജെ.പി കാത്തിരിക്കുന്നത്. തനിക്ക് 100 ശതമാനവും ഉറപ്പാണ് വോട്ടിങ് യന്ത്രം അട്ടിമറിക്കപ്പെടുമെന്നും ഹാര്‍ദിക് ആരോപിച്ചു.
തെരഞ്ഞെടുപ്പുകളില്‍ വി.വി പാറ്റ് യന്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തത് എന്താണെന്ന് ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.
ഇക്കാര്യത്തില്‍ സുപ്രിം കോടതി സ്വീകരിച്ച നിലപാട് തനിക്ക് മനസിലാകുന്നില്ല. വോട്ടിങ് മെഷിനുകള്‍ക്ക് കേടുപാടുകളുണ്ടാവുകയാണെങ്കിലും വോട്ടെണ്ണല്‍ സുഗമമായി നടക്കാന്‍ വി.വി പാറ്റ് മെഷിനുകള്‍ ഉപകരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."