HOME
DETAILS
MAL
പ്രതീക്ഷയുടെ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഭീതിയുടെ രാഷ്ട്രീയമെന്ന് മന്മോഹന് സിങ്
backup
December 17 2017 | 01:12 AM
ന്യൂഡല്‍ഹി: പ്രതീക്ഷയുടെ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് ഭീതിയുടെ രാഷ്ട്രീയമാണ് എത്തിയതെന്ന് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്. ഇന്ത്യക്ക് പ്രത്യാശയുടെ രാഷ്ട്രീയം തിരികെകൊണ്ടുവരാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ അധ്യക്ഷയായ കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ റെക്കോര്‍ഡ് വളര്‍ച്ചയിലെത്തിക്കാന്‍ സര്‍ക്കാരിനായി. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിന്ന്. സോണിയാ ഗാന്ധിയുടെ മാര്‍ഗനിര്‍ദേശത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ പാര്‍ട്ടിയുടെ അധ്യക്ഷയായ കാലത്ത് യു.പി.എ സര്‍ക്കാര്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ എടുത്തു. പുതിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാഹുലിനു കഴിയട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കുമെന്നും മന്മോഹന് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."