HOME
DETAILS

പെറു പ്രസിഡന്റിനെതിരേ ഇംപീച്ച്‌മെന്റിനു നീക്കം

  
backup
December 17 2017 | 03:12 AM

%e0%b4%aa%e0%b5%86%e0%b4%b1%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%87


ലിമ: അഴിമതിക്കേസില്‍ കുറ്റാരോപിതനായ പെറു പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിന്‍സ്‌കിക്കെതിരേ ഇംപീച്ച്‌മെന്റിനു നീക്കം. പെറു കോണ്‍ഗ്രസിലെ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റ് നടപടിക്കായി പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ മിക്കവാറും പാര്‍ട്ടികളുടെ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നടപടിയെ പിന്താങ്ങിയിട്ടുണ്ട്. ആരോപണത്തെ തുടര്‍ന്ന് പദവി രാജിവയ്ക്കാന്‍ തയാറല്ലെന്നു കഴിഞ്ഞ ദിവസം പെഡ്രോ പാബ്ലോ കുസിന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടിയിലേക്കു നീങ്ങിയത്. കുസിന്‍സ്‌കി ഒരാഴ്ചയ്ക്കുള്ളില്‍ പദവി ഒഴിയണമെന്ന് പെറു കോണ്‍ഗ്രസ് പ്രസിഡന്റ് ലൂയിസ് ഗലാറെറ്റ ആവശ്യപ്പെട്ടു. അഴിമതിക്കേസില്‍ പെട്ടയാള്‍ക്ക് രാജ്യം നയിക്കാനുള്ള ധാര്‍മികാവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീല്‍ നിര്‍മാണ കമ്പനിയായ ഒഡെബ്രെക്ടുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസാണ് കുസിന്‍സ്‌കിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. നിര്‍മാണ പ്രവൃത്തി അനുവദിച്ചുകിട്ടാനായി കമ്പനി പെട്രോയ്ക്ക് അഞ്ച് മില്യന്‍ ഡോളര്‍ കോഴ നല്‍കിയതായാണ് ആരോപണം. എന്നാല്‍, ആരോപണത്തെ കുസിന്‍സ്‌കി ശക്തമായി നിഷേധിച്ചിട്ടുണ്ട്. താന്‍ കുറ്റക്കാരനല്ലെന്നും ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയാറല്ലെന്നും കഴിഞ്ഞ ദിവസം ടെലിവിഷന്‍ വഴി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബ്രസീലിലും പെറുവിലും അടക്കം വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ക്ക് കോഴ നല്‍കിയതായി ഒഡെബ്രെക്ട് നേരത്തെ സമ്മതിച്ചിട്ടുണ്ട്.130 അംഗ പെറു കോണ്‍ഗ്രസില്‍ കുസിന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള മധ്യ-വലതുപക്ഷ പാര്‍ട്ടിയായ പെറുവിയന്‍സ് ഫോര്‍ ചെയ്ഞ്ചി(പി.പി.കെ)ന് 18 അംഗങ്ങളാണുള്ളത്. ബാക്കി 87 അംഗങ്ങളും അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കുമെന്ന് ഉറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  8 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  8 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  8 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  8 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  8 days ago