ഇറങ്ങേണ്ട സ്ഥലമെത്തിയോ?.. ഇനി ഗൂഗിള്‍ മാപ്പ് പറയും
യാത്രക്കാരെ സഹായിക്കുന്ന പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ബസ്, ട്രെയിന്‍ യാത്രകളില്‍ ഇറങ്ങേണ്ട സ്ഥലം വ്യക്തമാവാതെ പെട്ടുപോകുന്ന നിരവധിപേരുണ്ട്. മാത്രമല്ല, യാത്രകളില്‍ ഇരുന്നുറങ്ങി ഇറങ്ങേണ്ട സ്ഥലമെത്തുമ്പോള്‍ അറിയാതെ പോകുന്ന ആളുകളും കുറവല്ല, ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്ന ഒരു പുതിയ ഫീച്ചറുമായാണ് ഗൂഗിള്‍ മാപ്പ് വന്നിരിക്കുന്നത്.
യാത്രയ്ക്കിടെ ലക്ഷ്യ സ്ഥലം എത്താറായാല്‍ ഉപയോക്താവിന്റെ ഫോണില്‍ പുഷ് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറാണ് ഇത്. ഇത് യാത്രക്കാര്‍ക്ക് വന്‍ ഉപകാരപ്രദമാകുമെന്നാണ് മിക്ക ടെക്ക് വിദഗ്ധരും അഭിപ്രായപ്പെട്ടത്.
സ്മാര്‍ട്ട്‌ഫോണിലെയോ വാഹനത്തിലെയോ ഗൂഗിള്‍ മാപ്പ് നാവിഗേഷന്‍ ആക്ടീവ് ചെയ്താല്‍ റിയല്‍ ടൈം സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കും. ഇതിനായി ഗൂഗിള്‍ മാപ്പില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ലക്ഷ്യ സ്ഥാനം സെറ്റ് ചെയ്യുക. ശേഷം ഡയറഷന്‍സ് തെരഞ്ഞെടുത്താല്‍ മതിയാവും.
നിലവില്‍ ഡ്രൈവിങിനിടെ വളവുകളെത്തുമ്പോള്‍ അറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."