HOME
DETAILS

ഖുദ്‌സിന്റെ നിലവിളി കേള്‍ക്കാത്തവരോട്

  
backup
December 17 2017 | 21:12 PM

khudsinte-nilavili-kelkkaathavarod-pinangode-aboobakkar

1995 ല്‍ ബില്‍ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് അതു പ്രഖ്യാപിച്ചു. എല്ലാ മര്യാദകളും നൈതികതയും അവഗണിച്ചാണു യു.എസ് എംബസി ടെല്‍ അവിവില്‍നിന്നു ജുറൂസലമിലേയ്ക്കു മാറ്റാന്‍ അമേരിക്ക തീരുമാനിച്ചത്.

 

1947 നവംബര്‍ 29 ന് ഐക്യരാഷ്ട്രസഭ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ വഞ്ചനയുടെ ആവര്‍ത്തനമായി മാറിയിരിക്കുകയാണ് തീരുമാനവും. 1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ആര്‍തര്‍ ബാല്‍ഫര്‍ ഫലസ്തീന്‍ ജൂതന്മാരുടെ വാഗ്ദത്തഭൂമിയാണെന്നു പ്രഖ്യാപിച്ചിരുന്നു. 1870 ല്‍ ഫലസ്തീനില്‍ 5000 യഹൂദികളാണു താമസിച്ചിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ജൂതരെ ഫലസ്തീനില്‍ കുടിയിരുത്തി 1914 ആയപ്പോള്‍ ജൂതരുടെ അംഗസംഖ്യ 85,000 ആയി ഉയര്‍ന്നു.
ഫലസ്തീനികളെ കൊന്നൊടുക്കിയും വാസസ്ഥലങ്ങളില്‍നിന്നു ബലമായി പിടിച്ചിറക്കിയുമാണ് ഈ കുടിയേറ്റം നടത്തിയത്. ഫലസ്തീന്‍ ചരിത്രത്തില്‍ കാണുന്ന ഉന്മൂലനം ആവര്‍ത്തിക്കപ്പെടുകയാണ്. ബി.സി 721-ല്‍ ആസിറിയുടെ ആക്രമണത്തില്‍ ഇസ്‌റാഈല്‍ ഇല്ലാതായി. ബി.സി 528 ല്‍ പേര്‍ഷ്യന്‍ രാജാവ് യഹൂദികള്‍ക്കു തിരിച്ചുവരാന്‍ അനുവാദം നല്‍കി. യഹൂദികള്‍ റോമയ്‌ക്കെതിരില്‍ കലാപമുണ്ടാക്കിയതിനാല്‍ എ.ഡി 81 ല്‍ ടൈറിസ് ചക്രവര്‍ത്തി ജറൂസലം നശിപ്പിച്ചു.


എ.ഡി 634-ല്‍ ഈ നഗരിയുടെ അധികാരം മുസ്‌ലിംകള്‍ക്കു വന്നുചേര്‍ന്നു. 1518-ല്‍ തുര്‍ക്കികള്‍ ജറൂസലം പിടിച്ചടക്കി. പിന്നീട് ബ്രിട്ടന്റെ അധിനിവേശത്തിനു കീഴിലായി. 1947 ല്‍ ബ്രിട്ടന്‍ പിന്‍വാങ്ങി. ഐക്യരാഷ്ട്രസഭ ഫലസ്തീന്റെ 42.9 ശതമാനം ഭൂമിയായ 20770 ച.കിലോമീറ്റര്‍ ഇസ്‌റാഈലിന് ഓഹരിവച്ചു നല്‍കി. 56.7 ശതമാനം ഫലസ്തീനികള്‍ക്കും നല്‍കി. 1967 ല്‍ ഇസ്‌റാഈല്‍ നടത്തിയ യുദ്ധത്തില്‍ ഈജിപ്തിന്റെ സീനാ പ്രദേശവും ജോര്‍ദാന്റെ അഖണ്ഡമേഖലയും ഇസ്‌റാഈല്‍ അധിനിവേശപ്പെടുത്തി. സിറിയയുടെ ഇലാന്‍കുന്നും പിടിച്ചടക്കി. പിന്നീട്, ഉടമ്പടിപ്രകാരം സീനാ പ്രദേശം ഈജിപ്തിനു വിട്ടുനല്‍കി.
ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സാ പള്ളിയുടെ അധികാരം ജോര്‍ദാന്‍ വഖഫ് ബോര്‍ഡിനു കൈമാറി. ഇസ്‌റാഈല്‍ അയല്‍രാഷ്ട്രങ്ങളില്‍ നിന്നും ഫലസ്തീനില്‍ നിന്നും അന്യായമായി പിടിച്ചടക്കിയതുള്‍പ്പെടെ 32,559 ചതുരശ്ര കിലോമീറ്റര്‍ കൈവശം വച്ചുവരുന്നു.


ഈ അക്രമങ്ങള്‍ സയണിസ്റ്റ് ഭീകരര്‍ക്ക് സാധിച്ചതു രണ്ടു കാരണങ്ങളാലാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികള്‍ ഇസ്‌റാഈലിനൊപ്പം നിന്നു എന്നതാണ് ഒരു കാരണം. ഇസ്‌റാഈല്‍ രാഷ്ട്രത്തിന് അനുകൂലമായ ഐക്യരാഷ്ട്രസഭയുടെ 18-ാം നമ്പര്‍ പ്രമേയത്തിന് അനുകൂലമായി 33 രാഷ്ട്രങ്ങള്‍ വോട്ടു ചെയ്തിരുന്നു. 13 രാഷ്ട്രങ്ങള്‍ നിഷ്പക്ഷത പാലിച്ചു. ഫലത്തില്‍ അത് ഇസ്രാഈലിനു സഹായകമായി. മുസ്‌ലിംരാഷ്ട്രങ്ങളുടെ അനൈക്യവും ഇസ്‌റാഈലിനു സഹായകമായി.
പശ്ചിമേഷ്യയില്‍ സ്വീകാര്യനായ പൊതുനേതാവ് ഉണ്ടായില്ല. നയതന്ത്രതലത്തിലും സ്വാധീനം ചെലുത്താന്‍ പ്രാപ്തിയില്ലാതെ പോയി. ഈ മേഖലയിലെ പ്രധാനരാഷ്ട്രവും അറബ് ലീഗ് ആസ്ഥാനമായ കൈയ്‌റോ പട്ടണം ഉള്‍പ്പെടുന്ന രാജ്യവുമായ ഈജിപ്തില്‍ ഭരണസ്ഥിരതയും ഐക്യവുമുണ്ടായില്ല. സാമ്പത്തികാടിത്തറ ഭദ്രമായിരുന്നില്ല.


മുല്ലപ്പൂവിപ്ലവം തുനീഷ്യ ഒഴികെ മറ്റെവിടെയും അനുകൂലപ്രതിഫലനം സൃഷ്ടിച്ചില്ല. രാജഭരണം, ഏകാധിപതികള്‍, അഴിമതിക്കാര്‍ അങ്ങനെ എല്ലാ അധര്‍മങ്ങളും ഗ്രസിച്ച ഭരണാധികാരികളുടെ കീഴില്‍ പരസ്പരം കലഹിക്കുന്നവരാണു വളര്‍ന്നത്.


ലിബിയ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയിലൂടെ വളര്‍ന്നില്ല. അപരിഹാര്യമായ ആഭ്യന്തരശിഥിലീകരണവും അവസാനം ഗദ്ദാഫിയുടെ കൊലയിലുമെത്തി. ഇപ്പോള്‍ രണ്ടു ഭാഗമായാണു ഭാഗികഭരണം നടക്കുന്നത്.
ഇറാഖ് സദ്ദാംഹുസൈന്റെ വാഗ്വിലാസത്തില്‍ പിടിച്ചുനിന്ന ചെറിയ കാലഘട്ടവും ഐക്യ ഇറാഖിനായി ഒന്നും ചെയ്യാനായില്ല. ഒരു വ്യാഴവട്ടം അയല്‍രാഷ്ട്രമായ ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടു. പിന്നീട്, കുവൈത്ത് പിടിച്ചെടുത്തു. സുന്നി-ശീഈ വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പിനു പകരം ശത്രുത വളര്‍ത്തി. അന്ധമായ അറബ് ദേശീയത സദ്ദാമിനെ തുണച്ചില്ല. ഇപ്പോഴും ഇറാഖില്‍ വെടിയൊച്ചകള്‍ നിലച്ചിട്ടില്ല, കൂട്ട മരണങ്ങളും.
ഹുസൈന്‍ രാജാവിന്റെ സ്വന്തംനാടായ ജോര്‍ദാന്‍ തന്ത്രപ്രധാനമേഖലയാണെങ്കിലും സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിയില്ല. പൊതുധാരയില്‍, പ്രത്യേകിച്ചു പാശ്ചാത്യന്‍ പേരിനൊപ്പം നിലകൊള്ളാനാണു ശ്രമിച്ചത്. സിറിയയിലെ ഹാഫിദ് അല്‍ സഅദ് ഏകാധിപത്യത്തിലൂടെ ഒരു ജനതയ്ക്കു വളരാനുള്ള അവകാശം നിഷേധിച്ചു. ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും വലിയ ദുരന്തരാജ്യമായി മാറി. രണ്ടു നാടുകളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നു. ഹുസൈനു പകരം മകന്‍ അബ്ദുല്ലയും അസദിനു പകരം മകന്‍ ബശാറും പിതാക്കളുടെ പാതയിലാണ്.


അറബ് ഐക്യം പ്രാതിനിധ്യം അവകാശപ്പെടാവുന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ രണ്ടായി ചേരിതിരിഞ്ഞു. ജി.സി.സിയിലെ ഒമാന്‍, കുവൈത്ത്, ഖത്തര്‍ ഒരു പക്ഷത്തും സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ മറ്റൊരു പക്ഷത്തുമാണുള്ളത്. ഈ ഭിന്നതയ്ക്ക് അമേരിക്കന്‍ ബൗദ്ധികത വായിക്കാന്‍ നിരീക്ഷകര്‍ ഇതിനകം ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട്. യമന്‍ യുദ്ധം തീവ്രവാദത്തിന്റെ ചെലവില്‍ അടിച്ചേല്‍പിച്ചതാണ്. സുഡാനും സോമാലിയയും മൊറോക്കോയും ഉഗാണ്ടയും ലബനാനും ആഭ്യന്തരകലഹത്തിന്റെ വക്കില്‍ത്തന്നെയാണ്. ഫലത്തില്‍ മധ്യപൗരസ്ത്യ നാടുകളില്‍നിന്ന് ഇസ്രാഈലിനു യാതൊരു വെല്ലുവിളിയും ഉണ്ടാവാത്ത വിധം സാമ്രാജ്യത്വശക്തികള്‍ കാര്യങ്ങള്‍ ഒതുക്കിയിരിക്കുന്നു. അവേശേഷിക്കുന്ന ഇറാനെ ഏതുസമയത്തും കടന്നാക്രമിക്കാന്‍ പാകത്തില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്.
ചൈനയുടെ അന്താരാഷ്ട്ര ഇടം വര്‍ധിക്കുന്നതു റഷ്യ-അമേരിക്ക, ബ്രിട്ടന്‍ അച്ചുതണ്ടിന്റെ താല്‍പര്യങ്ങള്‍ക്കു ഹാനി വരുത്തും. അക്കാരണത്താല്‍ വിപണി ഉറപ്പിക്കാനുള്ള സാമ്പത്തികലക്ഷ്യവും ഈ ദുര്‍ബല രാഷ്ട്രങ്ങളെ കൂടുതല്‍ ഞെരുക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുതിയ അന്താരാഷ്ട്ര സമൂഹത്തില്‍ അധിക പ്രസക്തിയില്ല. അവരുടെ ശബ്ദങ്ങള്‍ക്കു വില കല്‍പിക്കാന്‍ മാത്രം പ്രബലരുമല്ല.


ഖുദ്‌സ് പ്രബലരായ മൂന്നു സമുദായത്തിന്റെ പുണ്യനഗരിയാണ്. മുസ്‌ലിംകളുടെ പ്രഥമ ഖിബ്‌ലയായ മസ്ജിദുല്‍ അഖ്‌സ, പ്രവാചകരുടെ ആകാശാരോഹണം ആരംഭിച്ച ഖുബ്ബത്തുല്ല ഖുളറാ തുടങ്ങിയ ചരിത്രപ്രധാന സ്ഥലങ്ങള്‍, ഈസാ, ഇബ്‌റാഹിം, ദാവൂദ്, സുലൈമാന്‍ തുടങ്ങിയ നിരവധി പ്രവാചകന്‍മാരെ അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍. മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത വിശ്വാസികളുടെ ഈ പുണ്യനഗരി അര്‍ഹിക്കുന്ന ആദരവോടെ സംരക്ഷിച്ചു സമാധാനം നിലനിര്‍ത്താനുള്ള വാതിലുകള്‍ അടയ്ക്കുന്നതില്‍ വന്‍ശക്തികള്‍ ശ്രദ്ധിച്ചു വരുന്നു.


ടെല്‍ അവീവില്‍ നിന്നു ജറുസലമിലേക്ക് എംബസി മാറ്റാന്‍ ട്രംപ് തീരുമാനിച്ചതു പോപ്പു പോലും സ്വീകരിക്കുന്നില്ല. ഇന്ത്യയും ഫലസ്തീനികള്‍ക്കൊപ്പമാണെന്നു പറഞ്ഞു കഴിഞ്ഞു. അമേരിക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു രംഗത്തു വന്നത് ഒരു രാഷ്ട്രം മാത്രമാണ് -ഇസ്‌റാഈല്‍.
തുര്‍ക്കിയിലെ ജനാധിപത്യശാക്തീകരണം ഫലസ്തീനിലെ ഫത്ഹ് ഹമാസ് ഐക്യവും നല്‍കിയ പ്രതീക്ഷ അമേരിക്കയുടെ രാഷ്ടീയാസ്വസ്ഥത വര്‍ധിപ്പിക്കുന്നുണ്ട്. ഫലസ്തീനിലെ എല്ലാ സംഘടനകളും ഒന്നിച്ചതു പ്രശ്‌നപരിഹാരത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കുമെന്നു കരുതുന്നവരാണു നിഷ്പക്ഷമതികള്‍. സ്വാതന്ത്ര്യസമര പോരാട്ടം പാതിയെങ്കിലും വിജയിക്കുമെന്നും അന്താരാഷ്ട്രസമൂഹത്തിനും വേദികള്‍ക്കും ചര്‍ച്ചകള്‍ക്കു സഹായകമാവുമെന്നും പ്രതീക്ഷ ഉയര്‍ന്നിരുന്നു. ഈ സാധ്യതാവാതില്‍ താല്‍ക്കാലികമായെങ്കിലും അമേരിക്ക കൊട്ടിയടയ്ക്കുകയാണ്.


ഉത്തര കൊറിയ ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ അമേരിക്കയുടെ ചുമലുറപ്പ് എത്രയുണ്ടെന്നറിയാന്‍ ഇനിയും കാലമെടുക്കും. എന്നാല്‍, സ്വന്തം നാടും ഭാഗധേയവും നിര്‍ണയിക്കാന്‍ കഴിയാതെ പീഡിപ്പിക്കപ്പെടുന്ന ഫലസ്തീനികള്‍ കണക്കുതീര്‍ക്കുന്ന കാലം വരാതെയിരിക്കില്ലെന്നു തന്നെയാണു കരുതേണ്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago