HOME
DETAILS
MAL
തൊഴില്‍ പരിശീലന മേഖലയില്‍ ഹിമാചലുമായി സഹകരിക്കും: മന്ത്രി
backup
December 19 2017 | 01:12 AM
തിരുവനന്തപുരം: തൊഴില്‍ പരിശീലന മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും നയരൂപീകരണത്തിലും ഹിമാചലുമായി സഹകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്. കേരളത്തിലെ തൊഴില്‍ മേഖലയെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി എത്തിയ ഹിമാചല്‍ പ്രദേശ് പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സന്ദര്‍ശിക്കാനെത്തിയ ഹിമാചല്‍ പ്രദേശ് സ്പെഷല്‍ സെക്രട്ടറിയും ഹിമാചല്‍ പ്രദേശ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര് ഗോയലിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘത്തെ സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."