HOME
DETAILS
MAL
കരിപ്പൂരില്‍ 71.82 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
backup
December 21 2017 | 21:12 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച 71.82 ലക്ഷം രൂപയുടെ വിദേശകറന്‍സി ഡി.ആര്.ഐ സംഘം പിടികൂടി. ഇന്നലെ പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനായി എത്തിയ കോഴിക്കോട് താമരശ്ശേരി അടിവാരം കല്ലേപുള്ളിയില്‍ ജേസലി(32)ല്‍ നിന്നാണ് കറന്‍സി പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്.ഐ സംഘം ജേസലിനെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
ഇയാളുടെ ബാഗേജിനകത്ത് പ്രത്യേക അറക്കുള്ളിലും, പാന്റ്സിന്റെ പോക്കറ്റിലും ശരീരത്തിലുമായിട്ടായിരുന്നു കറന്‍സി ഒളിപ്പിച്ചിരുന്നത്. അമേരിക്കന്‍ ഡോളര്‍, സഊദി റിയാല്‍, ഒമാന്‍ റിയാല്‍, ബഹ്റൈന്‍ ദിനാര്‍, യു.എ.ഇ.ദിര്‍ഹം എന്നിവയാണ് കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ 71.82 ലക്ഷം രൂപ വില ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."