HOME
DETAILS

കാസര്‍കോട്ട് പൂട്ടിയിട്ട വീടുകളില്‍ മോഷണം: 25 പവനും 3,500 ഡോളറും കവര്‍ന്നു

  
backup
December 24, 2017 | 1:38 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d

കാസര്‍കോട്: പൂട്ടിയിട്ട രണ്ടു വീടുകളില്‍ കവര്‍ച്ച. ഒരു വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും ഉള്‍പ്പെടെ മോഷണംപോയി. മറ്റൊരു വീട്ടിലെ കവര്‍ച്ച പൊലിസ് അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു വീടുകളിലും കവര്‍ച്ച നടന്നത്.
ഉദുമ മുതിയക്കാലിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സുനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി കുടുംബസമേതം മംഗളൂരുവിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരമറിയുന്നത്. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഡോളറും കവര്‍ച്ച ചെയ്യുകയായിരുന്നു. വീട്ടില്‍ സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ ഹാര്‍ഡ് വെയര്‍ ഇളക്കിയെടുത്തുകൊണ്ടുപോയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കവര്‍ച്ച നടന്ന രണ്ടാമത്തെ വീട് ഗള്‍ഫുകാരനായ പ്രഭാകരന്റേതാണ്. ഇയാളുടെ മക്കള്‍ എറണാകുളത്ത് പഠിക്കുന്നതിനാല്‍ ഭാര്യ തറവാട് വീട്ടിലാണ് താമസം. പൂട്ടിയിട്ട വീടിന്റെ മുകള്‍ നിലയിലെ ടിന്‍ ഷീറ്റ് അടര്‍ത്തിമാറ്റിയ നിലയിലാണ് അയല്‍വാസികള്‍ കണ്ടെത്തിയത്.
സി.സി.ടി.വി ക്യാമറയും ഇതിലെ ദൃശ്യങ്ങളും ഗള്‍ഫിലുള്ള പ്രഭാകരന്റെ മൊബൈലില്‍ കാണാനുള്ള സംവിധാന മുണ്ടായിരുന്നു. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ച്ചക്കാര്‍ കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
ഈ വീട്ടില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ സംബന്ധിച്ച് പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  34 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  37 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  41 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 hours ago