അഭയാര്‍ഥികളുടെ സംരക്ഷണം ഓര്‍മിപ്പിച്ച് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശത്തോടെ ആഗോള ക്രൈസ്തവര്‍ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു.
ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വാസികളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. നസ്രേത്തില്‍ നിന്ന് ബത്‌ലഹേമിലേക്ക് ചേക്കേറിയ യേശുവിന്റെ മാതാപിതാക്കളായ മേരിയുടേയും ജോസഫിന്റെയും പാതയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. അത്തരത്തില്‍ നിരവധി പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നും പാലായനം ചെയ്യേണ്ടിവരുന്നത്. ലക്ഷക്കണക്കിനു ആളുകളാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരേയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. തങ്ങളുടെ സ്വത്തുക്കള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണക്കാരുടെ രക്തം ചിന്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല. അതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോവരുതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാര്‍പാപ്പയുടെ പരമ്പരാഗത പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിയത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചാമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."