പണ്ഡിതര്‍ സമൂഹത്തിന്റെ ഉന്നമനകേന്ദ്രമായി മാറണം: ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി
ഹിദായ നഗര്‍: സമൂഹത്തിന്റെ ഉന്നമന കേന്ദ്രമായി ഓരോ പണ്ഡിതരും മാറണമെന്നും സര്വതലങ്ങളിലെയും അവലംബമായിത്തീരേണ്ടവരാണ് പണ്ഡിതരെന്നും ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന അലുംനി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലുഷിത സാഹചര്യങ്ങളില്‍ സമുദായത്തിന് ദിശ നിര്‍ണയിക്കേണ്ടവരാണ് പണ്ഡിതര്‍. പുതിയ സാഹചര്യത്തില്‍ അധ്യാപനത്തിലും പ്രബോധന രീതികളിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ലോകം കീഴടക്കാനും ഹുദവി പണ്ഡിതര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ദാറുല്‍ഹുദാ പി.ജി ലെക്ചറര്‍ ഇബ്റാഹീം ഫൈസി കരുവാരക്കുണ്ട് രചിച്ച കര്‍മ ശാസ്ത്രത്തിലെ കൗതുകങ്ങള്‍, അന്‍വര്‍ അലി ഹുദവി കിഴിശ്ശേരി രചിച്ച വചനപ്പൊരുള്‍, സുനൈസ് ഹുദവി കീഴുപറമ്പ് നൂര്‍ തുടങ്ങിയ കൃതികളുടെ പ്രകാശനവും നടന്നു. ഹാദിയ വെസ്റ്റ്ബംഗാള് മോറല്‍ സ്കൂള്‍ ആര്‍ട്ട് ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നടന്നു.
അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയ സെക്രട്ടറി സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ഹാജി യു. മുഹമ്മദ് ശാഫി ചെമ്മാട്, മുസ്തഫ ഹുദവി ആക്കോട്, ടി. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് പ്രസംഗിച്ചു. പി.കെ ശരീഫ് ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."