കണ്ണൂര്‍ വിമാനത്താവളം: കണക്ടിവിറ്റി പാക്കേജായി നാലു പദ്ധതികള്‍
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജായി നാലു പദ്ധതികള്‍ നടപ്പാക്കാന്‍
മന്ത്രിസഭായോഗം അനുമതി നല്‍കി.
തലശ്ശേരി- കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- വിമാനത്താവളം റോഡില്‍ മട്ടന്നൂര്‍ മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും.
കുറ്റ്യാടി- നാദാപുരം- പെരിങ്ങത്തൂര്‍- മേക്കുന്ന് - പാനൂര്‍- പൂക്കോട്- കൂത്തുപറമ്പ്- മട്ടന്നൂര്‍ റോഡ്, വനപ്രദേശം ഒഴികെയുള്ള മാനന്തവാടി- ബോയിസ് ടൗണ്‍- പേരാവൂര്‍- ശിവപുരം- മട്ടന്നൂര്‍ റോഡ് എന്നിവ നാലുവരിപ്പാതയാക്കി വികസിപ്പിക്കും. കൂട്ടുപ്പുഴ പാലം- ഇരിട്ടി- മട്ടന്നൂര്‍- വായന്തോട്, മേലേ ചൊവ്വ- ചാലോട്- മട്ടന്നൂര്‍- റോഡുകള്‍ നാലുവരിപ്പാതയാക്കുന്നതിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ് - ചൊറുക്കള- മയ്യില്‍- ചാലോട് റോഡ് നാലുവരിപ്പാതയാക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."