ബഹ്റൈനിലെ ഭീകരാക്രമണ കേസ്: 6 പ്രതികള്‍ക്ക് വധശിക്ഷയും 15 വര്‍ഷം തടവും
മനാമ: ബഹ്റൈനില്‍ സൈനിക മേധാവിയെ വധിക്കാനും ഭീകരാക്രമണങ്ങള്‍ക്കും പദ്ധതിയിട്ട ആറു പേര്‍ക്ക് ഹൈ മിലിട്ടറി കോടതി വധശിക്ഷയും 15 വര്‍ഷത്തെ തടവും വിധിച്ചു.
കേസില്‍ 18 പേര്‍ക്കെതിരെയാണ് വിചാരണ നടന്നത്. ഇതില്‍ ഒരാള്‍ ബി.ഡി.എഫ് ഭടനും മറ്റൊരാള്‍ ഭീകര പട്ടികയില്‍ ഉള്ള ആളുമാണ്. ഏഴുപേര്‍ക്ക് ഏഴുവര്‍ഷം വീതം തടവുശിക്ഷ ലഭിക്കും. ഭീകരാക്രമണത്തിന് സഹായം നല്‍കിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അഞ്ചുപേരെ കേസില്‍ കുറ്റമുക്തരാക്കി.
വധശിക്ഷക്ക് വിധിക്കപ്പെട്ട അല്‍ സായിദ് മുര്‍താദ അല്‍ സിന്ധി യു.എസിെന്റ ആഗോള ഭീകര പട്ടികയില്‍ പെട്ട ആളാണ്. ഇയാള്‍ക്കെതിരെ ഭീകരതയുമായി ബന്ധമുള്ള നിരവധി കേസുകളുണ്ട്. മുബാറക് ആദില്‍ മുബാറക് മുഹാന, ഫാദില്‍ അസ്സയിദ് അബ്ബാസ് ഹസന് റാഥി, അസ്സയിദ് അലവി ഹുസൈന് അലവി, മുഹമ്മദ് അബ്ദുല്‍ ഹസന് അഹ്മദ് അല്‍ മെതഗ്വി, ഹബീബ് അബ്ദുല്ല ഹസന് അലി അല്‍ ജംറി എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റു അഞ്ചുപേര്‍.
ഇതില്‍ സിന്ധി ഇപ്പോള്‍ ഇറാനിലും അല്‍ ജംറി ഇറാഖിലും ഒളിവില്‍ കഴിയുകയാണ്. ഇവരാണ് ഭീകരസംഘത്തിന് രൂപം നല്‍കുകയും അത് നടത്തുകയും ചെയ്തത്. ഇവര്‍ ബി.ഡി.എഫ് മേധാവിയെ വധിക്കാന്‍ പദ്ധതിയിടുകയും അതിനായി ആളെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പദ്ധതി തകര്‍ക്കുകയും 10 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."