സംസ്ഥാന ക്രോസ് കണ്‍ട്രിയില്‍ പാലക്കാട് ചാംപ്യന്മാര്‍
ഉദുമ (കാസര്‍കോട്): സംസ്ഥാന - ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനുകള്‍ കാസര്‍കോട് പാലക്കുന്നില്‍ സംഘടിപ്പിച്ച സംസ്ഥാന ക്രോസ് കണ്‍ട്രിയില്‍ പാലക്കാട് ചാംപ്യന്മാരായി. 64 പോയിന്റോടെയാണ് പാലക്കാടിന്റെ നേട്ടം. 22 പോയിന്റുള്ള കോട്ടയത്തിനാണ് രണ്ടാംസ്ഥാനം. 12 വീതം പോയിന്റ് നേടിയ കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകള്‍ക്കാണ് മൂന്നാംസ്ഥാനം.
മത്സര വിജയികള്‍: അണ്ടര്‍ 16 പെണ്‍ രണ്ട് കിലോമീറ്റര്‍- ഫാത്തിമ നസ്‌ല (കോഴിക്കോട്) കെ എസ് ശില്‍പ (തിരുവനന്തപുരം) കെ എം ആതിര (കണ്ണൂര്‍), അണ്ടര്‍ 18 പെണ്‍ നാലു കിലോമീറ്റര്‍- അനിത തോമസ് (ഇടുക്കി), സ്റ്റല്ല മരി (കണ്ണൂര്‍), കെ ഐശ്വര്യ (പാലക്കാട്). അണ്ടര്‍ 20 ജൂനിയര്‍ പെണ്‍- പി എ റിസാന (പത്തനംതിട്ട), ബി ജിസ്‌മോള്‍ (കോട്ടയം), വി ആര്‍ രേഷ്മ ( പാലക്കാട്). പെണ്‍ പത്ത് കിലോമീറ്റര്‍- എം ഡി താര (പാലക്കാട്), യു നീതു (കോട്ടയം), എം എസ് ശ്രുതി (കോട്ടയം). അണ്ടര്‍ 16 ആണ്‍ രണ്ട് കിലോമീറ്റര്‍- സല്‍മാന്‍ ഫാറൂഖ് (തിരുവനന്തപുരം), കെ ശോഭിത്ത് (പാലക്കാട്), വിഷ്ണു ബിജു (കണ്ണൂര്‍). അണ്ടര്‍ 18 ആണ്‍ ആറ് കിലോ മീറ്റര്‍-പി ശ്രീരാഗ് (പാലക്കാട്), എം അജിത്ത് (പാലക്കാട്), അലന്‍ ജോസ് (തിരുവനന്തപുരം). അണ്ടര്‍ 20 ജൂനിയര്‍ ആണ്‍ എട്ട് കിലോമീറ്റര്‍- അഭിനന്ദ് സുരേന്ദ്രന്‍ (തിരുവനന്തപുരം), ഷെറിന്‍ ജോസ് (എറണാകുളം), പിഎന്‍ അജിത്ത് (പാലക്കാട്). പത്ത് കിലോമീറ്റര്‍ ആണ്‍- എസ് സാബിര്‍ (പാലക്കാട്), ജെ ബിജയ് (പാലക്കാട്), ടിബിന്‍ ജോസഫ് (എറണാകുളം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."