HOME
DETAILS
MAL
ഷെല്ലാക്രമണം: നജ്റാനില്‍ മൂന്നു ഇന്ത്യക്കാരടക്കം ആറുപേര്‍ക്ക് പരുക്ക്
backup
August 16 2016 | 19:08 PM
ദമാം: സഊദിയുടെ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ യമനിലെ ശീഈ ഹൂതി മലീഷികള്‍ അതിര്‍ത്തിയിലെ സഊദി പട്ടണത്തിലേക്ക് തൊടുത്തുവിട്ട ഷെല്ലാക്രമണത്തില്‍ മൂന്നു ഇന്ത്യക്കാരടക്കം ആറു പേര്‍ക്ക് പരുക്കേറ്റു. സഊദിയും യമനും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ നജ്റാനില്‍ ഞായറാഴ്ച്ച ഉച്ചക്ക് ശേഷം സഊദിയെ ലക്ഷ്യമാക്കി ഹൂത്തി മലീഷികള്‍ തൊടുത്തുവിട്ട ഷെല്ലുകള്‍ ഒരു ജല ശുദ്ധീകരണ കേന്ദ്രത്തിലാണ് പതിച്ചത്. ഇവിടെ തൊഴിലിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. മൂന്നു ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ടു ബംഗ്ലാദേശ് പൗരന്മാര്ക്കും ഒരു നേപ്പാളി പൗരനുമാണ് പരുക്കേറ്റത്. ഷെല്ലാക്രമണം ജല ശുദ്ധീകരണശാലയുടെ പാര്‍ക്കിങ് ഏരിയയില്‍ ആണ് പതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."