ഒഡെപെക് വഴി റിക്രൂട്ട്‌മെന്റ്
തിരുവനന്തപുരം: സഊദി അറേബ്യയിലെ സലാമത്ത് മെഡിക്കല്‍ ഗ്രൂപ്പ്, ഹെയില്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ ഒഡെപെക് വഴി അപേക്ഷ ക്ഷണിച്ചു. ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍: എം.ബി.ബി.എസ്,സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, 54 വയസ്, എസ്.ആര്‍ ശമ്പളം 8000 - 10000 സഊദി റിയാല്‍. അക്കൗണ്ടന്റ് (പുരുഷന്‍മാര്‍ മാത്രം): ബിരുദം, സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം, 40 വയസ്, ശമ്പളം 2000- 3500 സഊദി റിയാല്‍. ഡ്രൈവര്‍ (സഊദി ലൈസന്‍സ് ഉളളവര്‍ മാത്രം): എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം,40 വയസ്, ശമ്പളം 1500- 1700 സഊദി റിയാല്‍. ക്ലീനര്‍(പുരുഷന്‍മാര്‍ മാത്രം): എസ്.എസ്.എല്‍.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, 40വയസ്, ശമ്പളം 1500 - 1600 സഊദി റിയാല്‍.
ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. സൗജന്യയാത്രാ സൗകര്യം, വിമാനടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ീറലുരുൃശ്മലേ@ഴാമശഹ.രീാ എന്ന ഇ മെയിലില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം. 0471 2329441, 42, 48, 49.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."