ക്ഷേത്ര വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ല: മന്ത്രി
തൃശൂര്‍: ക്ഷേത്രങ്ങളുടെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്പലങ്ങളിലെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതായി നവ മാധ്യമങ്ങളിള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണ്. കാട്ടൂര്‍ പൊഞ്ഞനം ഭഗവതിക്ഷേത്ര ശ്രീകോവില്‍ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലകാലത്ത് ശബരിമലയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 19 കോടി രൂപ കൂടുതല്‍ നടവരവ് ലഭിച്ചു. ശബരിമലയുടെ വികസനത്തിന് 300 കോടി രൂപയും 37 ഇടത്താവള ക്ഷേത്രങ്ങളുടെ വികസനത്തിന് 450 കോടി രൂപയും ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. തരിശായി കിടക്കുന്ന ദേവസ്വം ഭൂമിയില്‍ ഹരിത ക്ഷേത്രം പദ്ധതിയിലൂടെ കൃഷി ഇറക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്ശന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."