HOME
DETAILS

ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കല്‍

  
backup
December 30 2017 | 03:12 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf-8-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7



കോഴിക്കോട്: ക്രീമിലെയര്‍ പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയുള്ള കേന്ദ്രഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ നിയമപരമായ സംവരണം നല്‍കണമെന്നും എസ്.കെ.എസ്.എസ്.എഫ്. പിന്നോക്ക വിഭാഗങ്ങളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണ് നിലവിലെ 6 ലക്ഷത്തില്‍ നിന്ന് പിന്നോക്ക മേല്‍ത്തട്ട് പരിധി വര്‍ധിപ്പിച്ചത്.
പക്ഷേ, ഉത്തരവ് വന്ന് 3 മാസത്തിന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് എട്ട് ലക്ഷം പരിധി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ജോലി പ്രവേശനം, കോഴ്‌സ് സംവരണം, സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ബാധകമാകുന്ന വരുമാന പരിധി ഉയര്‍ത്തിയ നടപടി സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്താതെ നടപ്പിലാക്കണം.
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ ഭാഗിക സംവരണത്തിനു പകരം പൂര്‍ണമായ സംവരണം തന്നെ നടപ്പിലാക്കണം. നിലവിലെ സംവരണാനുകൂല്യം പൊതുമേഖലയിലേക്കും വ്യാപിപ്പിക്കണം. ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട്, ന്യൂനപക്ഷങ്ങളുടെ അഭിപ്രായം എന്നിവ മുഖവിലക്കെടുത്തും ശാസ്ത്രീയമായ സമീപനത്തിലൂടെയും മാത്രമേ ഘടനയും മാനദണ്ഡവും നടപ്പിലാക്കാവൂ എന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി, പി.എം റഫീഖ് അഹമ്മദ്, അബ്ദുറഹീം ചുഴലി, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട്, കെ.എന്‍.എസ് മൗലവി, ഡോ ജാബിര്‍ ഹുദവി, അഹമ്മദ് ഫൈസി കക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍, സഹീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര നീക്കം, റഷ്യന്‍ യുവതിക്ക് പൗരത്വം നല്‍കി ഒമാന്‍; രാജ്യത്തെ ആദ്യ ഇരട്ട പൗരത്വം

oman
  •  3 days ago
No Image

സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന

Business
  •  3 days ago
No Image

ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ

Cricket
  •  3 days ago
No Image

നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ

Football
  •  3 days ago
No Image

പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്';  നിര്‍മ്മാണം കലക്ടര്‍ സ്‌റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ 

Kerala
  •  3 days ago
No Image

റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

Football
  •  3 days ago
No Image

ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട്‌   പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം

Kerala
  •  3 days ago
No Image

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ് 

National
  •  3 days ago
No Image

വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും;  ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം

Kerala
  •  3 days ago
No Image

ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന്  ഡല്‍ഹി ഹൈക്കോടതി

National
  •  3 days ago