സുശീലടക്കം ആറ് താരങ്ങള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത
ന്യൂഡല്‍ഹി: ഇരട്ട ഒളിംപിക് ചാംപ്യന്‍ സുശീല്‍ കുമാറടക്കം ആറ് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. സുശീല്‍ കുമാര്‍ (74 കിലോ), രാഹുല്‍ അവേര്‍ (57 കിലോ), ബജ്‌രംഗ് (65 കിലോ), സോംവീര്‍ (86 കിലോ), മൗസം ഖത്രി (97 കിലോ), സുമിത് (125 കിലോ) എന്നിവരാണ് യോഗ്യ സ്വന്തമാക്കിയത്. 2018 ഏപ്രില്‍ മാസം ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്.
അകത്ത് ഗുസ്തി;
പുറത്ത് കൂട്ടത്തല്ല്
ന്യൂഡല്‍ഹി: അകത്ത് ഗോദയില്‍ സുശീല്‍ കുമാറും പ്രവീണ്‍ റാണയും ഗുസ്തി പിടിക്കുമ്പോള്‍ പുറത്ത് ഇരു താരങ്ങളേയും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ പൊരിഞ്ഞ അടി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സുശീലുമായുള്ള പോരാട്ടത്തില്‍ പ്രവീണ്‍ തോറ്റതോടെയാണ് ഇരു താരങ്ങളേയും പിന്തുണയ്ക്കുന്ന കാണികള്‍ തമ്മില്‍ കൈയാങ്കളിക്ക് മുതിര്‍ന്നത്.
യോഗ്യതാ പോരാട്ടത്തിനിടെ പ്രവീണ്‍ റാണ സുശീലിന്റെ തലക്കടിക്കുകയും കടിക്കുകയും ചെയ്തിരുന്നു. പ്രവീണിന്റെ ഫൗള്‍ പ്രകടനത്തില്‍ ക്ഷുഭിതരായി സുശീലിനെ പിന്തുണയ്ക്കുന്നവരാണ് കൈയാങ്കളിക്ക് തുടക്കമിട്ടത്. സുശീലിനെ പിന്തുണയ്ക്കുന്ന ചിലര്‍ പ്രവീണിനെ കൊല്ലുമെന്നും അടുത്ത പ്രൊ കബഡി പോരാട്ടത്തില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയാതായി പ്രവീണിന്റെ സഹോദരന്‍ വ്യക്തമാക്കി.
അതേസമയം പ്രവീണ്‍ മത്സരത്തിനിടെ തന്നെ കടിച്ചത് കാര്യമാക്കുന്നില്ലെന്നും താന്‍ വിജയിക്കുന്നത് തടയാന്‍ വേണ്ടിയായിരിക്കാം അങ്ങനെ ചെയ്തതെന്നും സുശീല്‍ പറഞ്ഞു. കാണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെ ന്യായീകരിക്കുന്നില്ലെന്നും സുശീല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."