ഇന്ത്യന്‍ നിര്‍മിത അന്തര്‍വാഹിനി ഐ.എന്‍.എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അന്തര്‍ വാഹിനി ഇന്ത്യ ഉപയോഗിച്ച് തുടങ്ങിയതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നാവിക സേനയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയുടെ ഏറ്റവും പ്രഹര ശേഷിയുള്ള അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യമാണ് കമ്മിഷന്‍ ചെയ്തത്.
കല്‍വാരിയുടെ നിര്‍മാണം മുതലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്ന വിഡിയോയിലുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് അന്തര്‍വാഹിനിയിലുള്ളത്. എതിര്‍ക്കാന്‍ വരുന്ന ശത്രുവിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡ് നിര്‍മിച്ച ഈ അന്തര്‍വാഹിനിക്ക് കടലന്നിടിയലെ ശത്രുവിനെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധ്യമാവും. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണിത്.
40 ദിവസംവരെ കടലിന്നടിയില്‍ കഴിയാന്‍ സാധിക്കുന്ന ഐ.എന്‍.എസ് കല്‍വാരിക്ക് ആവശ്യമെങ്കില്‍ കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും നേരെ ആക്രമണം നടത്തുക, മൈനുകള്‍ പാകുക തുടങ്ങിയവക്ക് സാധ്യമാവും. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ള ഈ ഡീസല്‍ ഇലക്ട്രോണിക് അന്തര്‍ വാഹിനിക്ക് 1550 ടണ്‍ ഭാരമുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ അന്തര്‍വാഹിനിയുടെ പേരും കല്‍വാരിയെന്നായിരുന്നു. 1967ല്‍ കമ്മിഷന്‍ ചെയ്യപ്പെട്ട ആദ്യത്തെ അന്തര്‍വാഹിനിയായ കല്‍വാരി 1996 മെയ് 31 വരെ സേനയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാവാനൊരുങ്ങുന്ന ആറ് അന്തര്‍വാഹികളില്‍ ആദ്യത്തേതാണ് കല്‍വാരി. നിലവില്‍ ഇന്ത്യക്ക് 15 അന്തര്‍വാഹികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."