നിസാമുദ്ദീന്‍ ഔലിയ ഉറൂസ്: 192 തീര്‍ഥാടകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: ലോകപ്രശസ്ത തീര്‍ഥാടക കേന്ദ്രമായ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയിലെ ഉറൂസ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാകിസ്താന് പൗരന്മാര്ക്ക് വിലക്ക്. 200ഓളം തീര്‍ഥാടകര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതായി പാകിസ്താന് ആരോപിച്ചു.
ഉറൂസില്‍ പങ്കെടുക്കാനായുള്ള 192 പാക് പൗരന്മാരുടെ വിസാ അപേക്ഷയാണ് ഇന്ത്യന്‍ അധികൃതര്‍ തള്ളിയതായാണ് പാക് ആരോപണം. തീര്‍ഥാടകരുടെ വിസ തള്ളിയ ഇന്ത്യയുടെ നടപടി ഖേദകരമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 1947ലെ പാകിസ്താന്-ഇന്ത്യാ പ്രോട്ടോക്കോള്‍ പ്രകാരം ഇരുരാജ്യങ്ങളിലുമുള്ള ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പൗരന്മാര്ക്ക് അനുമതി നല്‍കണമെന്ന് നിബന്ധനയുണ്ട്. വിസ നിഷേധത്തിലൂടെ ഇന്ത്യ ഈ നിബന്ധനയാണു ലംഘിച്ചിരിക്കുന്നതെന്ന് പാകിസ്താന് കുറ്റപ്പെടുത്തി.
നാളെ ആരംഭിക്കുന്ന ഉറൂസ് പരിപാടികള്‍ ഒരാഴ്ച നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."